അബുദാബി : എണ്ണ ഉത്പ്പാദനം സാധാരണ നിലയിലെത്തിയ്ക്കാന്‍ സൗദ് അറേബ്യയ്ക്ക് യുഎഇയുടെ സഹായം. സൗദിയിലെ എണ്ണകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഉല്‍പാദനം ഭാഗികമായ കുറഞ്ഞിരിക്കെ, എണ്ണലഭ്യത ഉറപ്പാക്കാന്‍ ഒരുക്കമാണെന്ന് യു.എ.ഇ. ഇതിന്റെ ഭാഗമായി ഒപെകുമായി കൂടിയാലോചിച്ച് വിപണിയിലേക്ക് അധിക ഉല്‍പാദനം നടത്താന്‍ സന്നദ്ധമാണെന്ന് യു.എ.ഇ വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 11 ഡോളറിന് മുകളിലേയ്ക്ക് കുതിച്ചിരുന്നു.
Read Also : ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു
അതേസമയം, എണ്ണ ഉല്‍പാദനവുമായി ബന്ധെപ്പട്ട പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സൗദിയെ ഏതു നിലക്കും പിന്തുണക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യു.എ. ഇ വ്യക്തമാക്കി. സാങ്കേതികം, വിതരണം എന്നിങ്ങനെ ഏതു തുറകളിലും സൗദിയെ പിന്തുണക്കുമെന്ന് യു.എ.ഇ ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ അറിയിച്ചു.
സൗദി എണ്ണ കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന ആക്രമണത്തെ അപലപിച്ച യു.എ.ഇ നേതൃത്വം റിയാദിന് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. സൗദി എണ്ണ ഉല്‍പാദനം സാധാരണ നില കൈവരിക്കാന്‍ അധിക സമയം വേണ്ടി വരില്ലെന്നാണ് യു.എ.ഇയുടെ പ്രതീക്ഷ. അതുവരെയുള്ള പ്രതിസന്ധി നേരിടാന്‍ ഒപെക് കൂട്ടായ്മ പര്യാപ്തമാണെന്നും യു.എ.ഇ വിലയിരുത്തുന്നു.
അതേസമയം, സൗദി അരാംകോക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് ശേഷവും സൗദി നിക്ഷേപ മേഖലയില്‍ ഉണര്‍വ് തുടരുന്നു. ഓഹരി വിപണിയിലേക്കിറങ്ങാനുളള സൗദി അരാംകോയുടെ നീക്കത്തെ ഒരിക്കലും നിലവിലെ വിഷയം ബാധിക്കില്ലെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍. .ലോകത്തെ എറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ അന്താരാഷ്ട്ര വിപണിയിലേക്കിറങ്ങാനുള്ള ശ്രമത്തിലാണ്. അരാംകോയിലുണ്ടായ ഉത്പാദന – വിതരണ കുറവ് നേരിടാന്‍ സൗദി അറേബ്യയും അമേരിക്കയും ശ്രമിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ നിക്ഷേപത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
Post Your Comments