ദുബായ് : മകളുടെ അമ്മായിയമ്മയെ വാട്സ് ആപ്പ് വഴി വീട്ടമ്മ അപമാനിച്ചതായി പരാതി. ദുബായിലാണ് സംഭവം. സംഭവം ശരിയാണെന്ന് കണ്ടെത്തിയതോടെ റാസല്‍ഖൈമ കോടതി വീട്ടമ്മയ്ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തി.
വാട്‌സ്ആപ്പ് വഴി മകളുടെ ഭര്‍ത്താവിന്റെ അമ്മയെയാണ് വീട്ടമ്മ തന്റെ വാട്‌സ് ആപ്പ് വഴി ചീത്ത വിളിയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. വളരെ മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചാണ് വീട്ടമ്മ അവരെ അധിക്ഷേപിച്ചിരിക്കുന്നതെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
മകളുടെ ഭര്‍ത്താവിന്റെ അമ്മയ്ക്ക് ആ ഫോണ്‍ നമ്പര്‍ അറിയുമായിരുന്നില്ല. മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയുമുള്ള വാട്‌സ് ആപ്പ് സന്ദേശം കണ്ടപ്പോള്‍ ഈ നമ്പര്‍ വെച്ച് അവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ നമ്പര്‍ ആരുടേതാണെന്ന് കണ്ടെത്തിയത്.
പൊലീസ് അന്വേഷണത്തില്‍ വീട്ടമ്മയായ സ്ത്രീ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് അവര്‍ക്ക് തെളിവ് നല്‍കി.
ഈ നമ്പര്‍ തന്റെ കുടുംബാംഗങ്ങളുടേതോ, മരുമകളുടേതോ ആയിരുന്നില്ല. ഏതെങ്കിലും സാമൂഹ്യ വിരുദ്ധരായിരിക്കും എന്ന് കരുതിയിട്ടാണ് താന്‍ പൊലീസില്‍ പരാതി നല്‍കിയതെന്നും ഇവരുടേതാണ് നമ്പര്‍ എന്ന് തനിയ്ക്ക് അറിയില്ലായിരുന്നുവെന്നും താന്‍ മന:പൂര്‍വ്വം ഇവര്‍ക്കെതിരെ പരാതി നല്‍കിയതല്ലെന്നും മകളുടെ ഭര്‍ത്താവിന്റെ അമ്മ കോടതിയില്‍ മൊഴി നല്‍കി.
ഇതോടെ വീട്ടമ്മ പറഞ്ഞത് കളവാണെന്ന് കണ്ടെത്തിയ കോടതി അവര്‍ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തി
Post Your Comments