Latest NewsNewsGulfOman

വിദേശികള്‍ക്ക് തിരിച്ചടിയായി ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം : മലയാളികള്‍ക്ക് വന്‍ തിരിച്ചടി

മസ്‌കറ്റ് : വിദേശികള്‍ക്ക് തിരിച്ചടിയായി ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്ത് സ്വദേശിവത്കരണം ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയം. 44 സ്വദേശികളെയാണ് പുതുതായി നിയമിക്കാന്‍ ഒരുങ്ങുന്നത്. വിദേശികള്‍ ജോലി ചെയ്തിരുന്ന തസ്തികകളിലാണ് നിയമനം.

Read Also : കാസർകോട് പൂച്ചക്കാട് ഭൂചലനം: ഉയർന്ന പ്രദേശത്തുള്ള വീടുകളില്‍ നിന്നും സാധനങ്ങള്‍ നിലത്തുവീണ് പൊട്ടി, പരിഭ്രാന്തിയോടെ നാട്ടുകാർ

ജനിറ്റിക്‌സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ ടെക്‌നീഷ്യന്‍ തസ്തികകളില്‍ വിദേശ തൊഴിലാളികള്‍ക്ക് പകരമായാണ് ഇവരെ നിയമിക്കുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ബാത്തിന, ദാഖിലിയ, ബുമൈി ഗവര്‍ണറേറ്റുകളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും റോയല്‍ ആശുപത്രിയിലുമാണ് ഈ നിയമനങ്ങള്‍ നടക്കുക.

ആരോഗ്യ മന്ത്രാലയത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി സ്വദേശിവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുമാര്‍, അസി.ഫാര്‍മസിസ്റ്റുമാര്‍, ദന്ത ഡോക്ടര്‍മാര്‍ തുടങ്ങിയ തസ്തികകളില്‍ മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളിലായി തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.

ഒമാനിലെ വിദ്യാദ്യാസ സ്ഥാപനങ്ങളില്‍ നിന്നും പരിശീലന സ്ഥാപനങ്ങളില്‍ നിന്നുമുള്ള ബിരുദധാരികളുടെ എണ്ണത്തിലെ വര്‍ധനവിനെ തുടര്‍ന്നാണ് സ്വദേശിവത്കരണ ശ്രമങ്ങള്‍ മന്ത്രാലയം ഊര്‍ജിതമാക്കിയത്. ചില മേഖലകളില്‍ യോഗ്യത നേടിയ ഒമാനികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളായി വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button