അടച്ചിട്ട കട കമ്പി ഉപയോഗിച്ച് സൂത്രത്തില്‍ തുറന്നു. അത്യാവശ്യത്തിന് കാശ് കിട്ടാന്‍ ഒരു മൊബൈല്‍ മാത്രം എടുത്ത് കടയടച്ച് മുങ്ങാനായിരുന്നു പ്ലാന്‍. പക്ഷേ തുറന്നതുപോലെ വാതില്‍ എളുപ്പത്തില്‍ അടയ്ക്കാനായില്ല. ഉടന്‍ അയാള്‍ കടയില്‍ എഴുതിവെച്ച നമ്പറില്‍ ഒന്നുമറിയാത്ത ‘വഴിപോക്കനെപോലെ’ ഉടമയെ വിളിച്ചുപറഞ്ഞു, ‘ നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ…’
കടയുടമ നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തി കടമുഴുവനും പരിശോധിച്ചു. 12,000 രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. മോഷ്ടാവ് ആരെന്ന് കണ്ടെത്താനായി സമീപത്തെ ിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് ശരിയ്ക്കും ഞെട്ടിയത്. ഫോണില്‍ തന്നെ വിളിച്ച് വിവരം അറിയിച്ച അതേ ആള്‍ തന്നെയാണ് ആ ഫോണ്‍ ണോഷ്ടിച്ചത്. അയാളുടെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. രണ്ടുപേരെയും കൊണ്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കൂടെ ഉണ്ടായിരുന്നയാള്‍, പിടിക്കപ്പെടുകയാണെങ്കില്‍ കുറ്റം ഏറ്റു പറയാന്‍ നിര്‍ത്തിയ ‘ഡമ്മി’ യായിരുന്നു. 2000 രൂപയാണ് മോഷ്ടാവ് അയാള്‍ക്ക് വാഗ്ദാനം ചെയ്തത്.
അതേസമയം, പണത്തിന് വല്ലാതെ ബുദ്ധിമുട്ടനുഭവപ്പെടുമ്പോള്‍ മൊബൈല്‍ ഫോണ്‍ മാത്രം എടുക്കുകയാണ് പതിവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. മുമ്പും ഈ കടയില്‍ നിന്നു തന്നെ സമാന രീതിയില്‍ ഇയാള്‍ മൊബൈല്‍ മോഷ്ടിച്ചിരുന്നു. പക്ഷേ ഇത്തവണ പണി പാളി, പൊലീസ് പിടിയിലകപ്പെടുകയും ചെയ്തു. മോഷ്ടിച്ച മൂന്ന് ഫോണിന്റേയും പണം നല്‍കാമെന്ന വ്യവസ്ഥയില്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ നല്‍കിയ പരാതി കടയുടമ പിന്‍വലിച്ചു.
Post Your Comments