KeralaLatest NewsIndia

യുവതിയുടെ വീട്ടില്‍ രാത്രിയെത്തി ശല്യം ; യുവതി ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിച്ചറിയിച്ചു, ഭർത്താവയച്ച ആളിനെ കൊലപ്പെടുത്താൻ ശ്രമം

വതി വിവരം ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിച്ചറിയിച്ചു. ഇദ്ദേഹം പ്രാദേശിക നേതാവായ ദീപുവിനെ സംഭവം അറിയിച്ചു.

കൊല്ലം: മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ വീട്ടിലെത്തി ശല്യപ്പെടുത്തുകയും വിവരം അന്വേഷിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ 3 പ്രതികളില്‍ 2 പേരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം സുന്ദരി മുക്കില്‍ ലിജിന്‍ നിവാസില്‍ ലിജിന്‍ ബാബു (24), ആക്കല്‍ രമ്യാഭവന്‍ രാജേഷ് (19) എന്നിവരാണ് പിടിയിലായത്. നിതിന്‍ ഒളിവിലാണ്.

വീട്ടില്‍ അതിക്രമിച്ച്‌ കയറി വീട്ടമ്മയെ ശല്യപ്പെടുത്തിയതിനും തടയാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു ഇവര്‍ക്കെതിരെ കേസെടുത്തു. ഇരുവരെയും റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11നു ചെറിയവെളിനല്ലൂര്‍ ആക്കലാണ് സംഭവം നടന്നത്.മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയുടെ വീട്ടില്‍ രാത്രി ലിജിന്‍ ബാബു എത്തി ശല്യപ്പെടുത്തി. യുവതി വിവരം ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിച്ചറിയിച്ചു. ഇദ്ദേഹം പ്രാദേശിക നേതാവായ ദീപുവിനെ സംഭവം അറിയിച്ചു.

ദീപു സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ ലിജിന്‍ സഹോദരന്‍ നിതിനെ വിളിച്ചു വരുത്തി. സഹോദരങ്ങളും രാഗേഷും ചേര്‍ന്ന് ദീപുവിനെ ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൂയപ്പള്ളി എസ്‌ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും അറസ്റ്റു ചെയ്തു.

shortlink

Post Your Comments


Back to top button