തിരുവനന്തപുരം: ലക്ഷങ്ങൾ പൊടിപൊടിച്ചു കേരളം നടത്തിയ ടൂറിസം കോൺക്ലേവിൽ മറ്റു സംസ്ഥാനങ്ങൾക്ക് തണുത്ത പ്രതികരണം. 22 സംസ്ഥാനങ്ങളിൽനിന്ന് മന്ത്രിമാർ എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും സംഘാടകരായ കേരളത്തിൽനിന്നുൾപ്പടെ നാലുമന്ത്രിമാരാണ് പങ്കെടുത്തത്.
ALSO READ: ആന്ധ്ര മുന്‍ സ്പീക്കറുടെ മരണം കൊലപാതകമെന്ന് ആരോപണം, പോലീസ് കേസെടുത്തു
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യാത്ര, താമസം, ഭക്ഷണം തുടങ്ങിയവയ്ക്കായി ലക്ഷങ്ങൾ ചെലവിട്ടുള്ള കോൺക്ലേവ് നടത്തിപ്പിനെതിരേ ആക്ഷേപങ്ങളും ഉയർന്നുകഴിഞ്ഞു. ടൂറിസംവകുപ്പിന് കീഴിലുള്ള കിറ്റ്‌സിനായിരുന്നു നടത്തിപ്പ് മേൽനോട്ടം.
ALSO READ: പ്രശസ്ത നടന് സത്താര്‍ അന്തരിച്ചു
ജമ്മു കശ്മീർ ഉൾപ്പെടെയുള്ള പലസംസ്ഥാനങ്ങളിൽനിന്നും ഉദ്യോഗസ്ഥർ പങ്കെടുത്തു. അവരിൽ നിന്നൊക്കെ ആവേശകരമായ പ്രതികരണമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു. അസൗകര്യങ്ങൾ കാരണമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ വരാതിരുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments