മീത്തല്‍ തൊട്ടിയില്‍ ഭൂചലനമുണ്ടായതായി നാട്ടുകാര്‍. ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിയോടെയാണ് സംഭവം. 15 ഓളം വീടുകളിലെ സാധനങ്ങള്‍ നിലത്തുവീണ് പൊട്ടുകയും വാതിലുകളും ജനലുകളും തനിയേ അടഞ്ഞുതുറക്കുകയും ചെയ്തതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി ഓടുകയായിരുന്നു. കുട്ടികള്‍ കൂട്ടമായി നിലവിളിക്കുന്നത് കേട്ട് ജനങ്ങള്‍ ഓടിയെത്തി. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
പൂച്ചക്കാട് ചിറക്കല്‍ പാലത്തിനടുത്ത് ഉയര്‍ന്ന സ്ഥലത്താണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ നാരായണന്‍, രാഘവന്‍, ഭാസ്‌ക്കരന്‍, കാര്‍ത്ത്യായനി, സുബൈര്‍, റെയില്‍വെ കൃഷ്ണന്‍, കുട്ടിയന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ വീടുകളിലാണ് ഭൂചലനമുണ്ടായത്.
വീടുകളില്‍ നിന്നും സാധനങ്ങള്‍ നിലത്തുവീണ് പൊട്ടുകയും വാതിലുകളും ജനലുകളും തനിയേ അടഞ്ഞുതുറക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ഭയചകിതരായി.
എന്നാൽ കാസര്‍കോട്ട് ഭൂചലനത്തിന്റെ പ്രതീതിയുണ്ടായതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ആളപായമുണ്ടായിട്ടില്ലെന്നും ഭൂചലനമാണെന്ന സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കുന്ന വിവരം. കാസർകോട് വാർത്തയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments