Latest NewsKeralaNews

സ്ത്രീധന പീഡന കേസ് : പ്രവാസിയായ ഭര്‍ത്താവിന് കോടതിയില്‍ നിന്നും അനുകൂല വിധി : ഗള്‍ഫില്‍ നിന്നയച്ച 20 ലക്ഷം ഭാര്യ കാമുകന് നല്‍കിയതായും തെളിവ്

കോഴിക്കോട്: സ്ത്രീധന പീഡന കേസില്‍ ഗള്‍ഫ്കാരനായ ഭര്‍ത്താവിന് കോടതിയില്‍ നിന്നും അനുകൂല വിധി . ഭര്‍ത്താവിനെതിരെ ഭാര്യനല്‍കിയ സ്ത്രീ പീഡന കേസിലാണ് ഭര്‍ത്താവിന് അനുകൂല വിധി വന്നത്. രയരങ്ങോത്ത് കൈയ്യാല സോമസുന്ദരനെയാണ് ജില്ലാ കോടതി വെറുതെ വിട്ടത്. കേസില്‍ വടകര ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സോമസുന്ദരനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് ഭാര്യ ജില്ലാ കോടതിയില്‍ നല്‍കിയ അപ്പീലാണ് തള്ളിയത്.

Read Also : ‘വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളന്‍’ എന്നു വിളിയ്ക്കരുതെ : ദയാലുവായൊരു കള്ളന്‍ മൊബൈല്‍ മോഷ്ടിച്ച കഥ

2013 ആഗസ്തിലാണ് സോമസുന്ദരന്റെ ഭാര്യ കല്യാണ സമയത്ത് നല്‍കിയ സ്വര്‍ണം ദുരുപയോഗം ചെയ്തെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സോമസുന്ദരന്‍ തെറ്റുകാരനല്ലെന്നും പീഡനം നടന്നിട്ടില്ലെന്നും സ്വര്‍ണം ഭാര്യ ബാങ്കില്‍ പണയം വെച്ചതാണെന്നും കോടതി കണ്ടെത്തി. സോമസുന്ദരന്‍ ഗള്‍ഫില്‍ നിന്ന് പലപ്പോഴായി അയച്ച 20 ലക്ഷം രൂപ ഭാര്യ തന്റെ ആണ്‍ സുഹൃത്തിന് കൈമാറിയതാണെന്നും കോടതി കണ്ടെത്തി. അറുപത് തവണയലധികം അന്യായക്കാരിയായ അധ്യാപിക സ്വര്‍ണം പണയം വച്ചിതിന്റെ രേഖകള്‍ പ്രതിഭാഗം ഹാജരാക്കി. സോമസുന്ദരന്‍ ഗള്‍ഫില്‍ നിന്നയച്ചുകൊടുത്ത 20 ലക്ഷം രൂപ പിന്‍വലിച്ചതായും തെളിഞ്ഞു. വീട് ഒഴിയണമെന്ന് കാണിച്ച മകന്‍ നല്‍കിയ കേസിലും സോമസുന്ദരന് അനുകൂലമായാണ് വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button