ഭോപ്പാല്‍: വീണ്ടും വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. കാഷായം ധരിച്ചവര്‍ ക്ഷേത്രത്തിനുള്ളില്‍ പോലും ബലാത്സംഗങ്ങള്‍ നടത്തുന്നുവെന്നാണു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. മധ്യപ്രദേശ് ആദ്ധ്യാത്മിക് വിഭാഗ് ഭോപ്പാലില്‍ സംഘടിപ്പിച്ച സന്ത് സമാഗമത്തില്‍ സംസാരിക്കവെയാണ് ദിഗ് വിജയ് സിംഗ്ദ്വിഗ്വിജയ് സിംഗ് സന്യാസിമാരെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയത്.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയില്‍ ഇരിക്കെയായിരുന്നു ദ്വിഗ്വിജയ് സിംഗിന്റെ വിവാദ പരാമര്‍ശം.കാഷായ വസ്ത്ര ധാരികള്‍ അമ്പലത്തിനകത്ത് സ്ത്രീകളെ പീഡിപ്പിക്കുകയും ലഹരി പദാര്‍ത്ഥങ്ങളും മറ്റും വില്‍ക്കുകയും ചെയ്യുന്നു എന്നായിരുന്നു വിവാദ പരാമര്‍ശം. ചിലര്‍ രാഷ്ട്രീയ ലാഭത്തിനായി ജയ് ശ്രീറാം വിളി തട്ടിയെടുത്തിരിക്കുകയാണ്. ശ്രീരാമന് ജയ് വിളിക്കുന്നവര്‍ സീതയെ മറക്കുന്നെന്നും ദിഗ്വിജയ് പറഞ്ഞു.
ബജ്രംഗ ദളും, ബിജെപിയും പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയില്‍ നിന്നും പണം വാങ്ങുന്നു എന്നായിരുന്നു ദിഗ്വിജയ് സിംഗ് നേരത്തെ നടത്തിയ വിവാദ പരാമർശം. സംഭവം വിവാദമായപ്പോൾ മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചു എന്നാണ് ദിഗ്‌വിജയ് സിംഗ് പറഞ്ഞത്.
Post Your Comments