Latest NewsKeralaNews

ഫീസ് അടയ്ക്കാത്തതിന് രണ്ട് വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ സംഭവം : സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് : സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും ആശങ്കയില്‍

കൊച്ചി; സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ ഫീസ് അടച്ചില്ലെന്ന കാരണത്തില്‍ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവിട്ടത്. കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് എതിരേയാണ് നടപടി.

Read Also : സ്ത്രീധന പീഡന കേസ് : പ്രവാസിയായ ഭര്‍ത്താവിന് കോടതിയില്‍ നിന്നും അനുകൂല വിധി : ഗള്‍ഫില്‍ നിന്നയച്ച 20 ലക്ഷം ഭാര്യ കാമുകന് നല്‍കിയതായും തെളിവ്

മാര്‍ച്ച് 28 നാണ് വിവാദസംഭവമുണ്ടായത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളെയാണ് മാര്‍ച്ച് 28 ന് പരീക്ഷ ഹാളിന് വെളിയില്‍ നിര്‍ത്തിയത്. കനത്ത ചൂടില്‍ പുറത്തുനിന്ന വിദ്യാര്‍ത്ഥികള്‍ അവശരായി. ഒരു വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് നടപടി.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവോടു കൂടി എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. അടച്ചുപൂട്ടുന്ന സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും സംരക്ഷണ ചുമതലയും ബന്ധപ്പെട്ടവര്‍ മുഖേവ ഏറ്റെടുത്ത് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ശിശുക്ഷേമ സമിതി അധികൃതര്‍, ഡിഇഒ, കരുമാലൂര്‍ പഞ്ചായത്ത്, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാര്‍ക്കെതിരേ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്‍ അംഗീകാരം റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button