അഗര്‍ത്തല: ഹിന്ദിയെ അംഗീകരിക്കാനാവാത്തവര്‍ രാജ്യത്തോട് സ്‌നേഹമില്ലാത്തവരാണെന്ന് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. രാജ്യത്തെ ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഭാഷ എന്ന നിലയില്‍ ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനല്ല താന്‍ നോക്കുന്നതെന്നും ഇംഗ്ലീഷിന് ഒരിക്കലും എതിരല്ലെന്നും ബിപ്ലബ് ദേബ് പറഞ്ഞു.
ALSO READ: സൗദി അറേബ്യയിലുണ്ടായ തീപിടിത്തത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം
ഹിന്ദി രാഷ്ട്രഭാഷയാക്കുന്നത് എതിര്‍ക്കുന്നവര്‍ രാജ്യത്തോട് സ്‌നേഹമില്ലാത്തവരാണ്. കോളനി ഭരണത്തോട് കൂറ് പുലര്‍ത്തുന്നതിനാല്‍ ഇംഗ്ലീഷ് ഭാഷ പലര്‍ക്കും അഭിമാനത്തിന്റെ അടയാളമായിട്ടുണ്ടെന്നും ഇംഗ്ലീഷ് ഭാഷ സംസാരുക്കുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ വികസനുമുണ്ടാകുകയുള്ളൂ എന്നത് ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് സംസാരിച്ചാലേ വികസനം കൈവരിക്കാന്‍ കഴിയുമായിരുന്നുള്ളുവെങ്കില്‍ ചൈന, ജപ്പാന്‍, റഷ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഒന്നും വികസിതമാകുമായിരുന്നില്ലെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.
ALSO READ: ‘കുടുക്ക് പൊട്ടിയ കുപ്പായത്തിന്’ ചുവടുവെച്ച് വൈദികന്‍- വീഡിയോ ഷെയര്‍ ചെയ്ത് നിവിന്‍പോളി
രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കും. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തതിരുന്നത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്. ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേലും മഹാത്മാഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നിരുന്നത്.
Post Your Comments