Latest NewsKeralaNews

യൂണിയൻ സർക്കാർ എന്നാൽ യൂണിഫോം സർക്കാർ അല്ല: സ്റ്റാലിന്റെ പ്രസംഗം തമിഴ്നാട്ടിൽ വൻ ചർച്ച

വിവിധ നിയമങ്ങൾ വഴി സംസ്ഥാനങ്ങളുടെ അധികാരം കവരാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചുള്ള വാക്കുകളും തമിഴ് നാട്ടിൽ ചർച്ച ആയി.

തൃശൂര്‍: ഹിന്ദി ദേശീയ ഭാഷ ആക്കാൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സ്റ്റാലിന്റെ പ്രസംഗം തമിഴ് നാട്ടിൽ വൻ ചർച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂണിയൻ സർക്കാർ എന്നതുകൊണ്ട് യൂണിഫോം സർക്കാർ എന്നല്ല അർത്ഥമാകുന്നതെന്ന വരികളും ഹിന്ദി ദേശീയ ഭാഷ ആക്കാൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമാണ് ചർച്ചകളിൽ നിറയുന്നത്. സ്റ്റാലിന്റെ മലയാളം സംസാരവും കൗതുക പൂർവമാണ് തമിഴ് മക്കൾ വരവേറ്റത്.

വിവിധ നിയമങ്ങൾ വഴി സംസ്ഥാനങ്ങളുടെ അധികാരം കവരാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചുള്ള വാക്കുകളും തമിഴ് നാട്ടിൽ ചർച്ച ആയി. ഹിന്ദിയെ ദേശീയ ഭാഷ ആയി അംഗീകരിക്കില്ലെന്ന പ്രഖ്യാപനം വീണ്ടും ഹിന്ദി വിരുദ്ധ ചർച്ചകൾക്ക് വഴി മരുന്നിടുകയാണ്.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

അതേസമയം, പിണറായിയെ പോലൊരു മുഖ്യനെ തമിഴ്മക്കളും ആഗ്രഹിക്കുന്നുവെന്ന് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തില്‍ തനിക്ക് ഫാന്‍സുള്ളത് പോലെ തമിഴ്‌നാട്ടില്‍ പിണറായി വിജയനും ഫാന്‍സുണ്ടെന്നും കണ്ണൂരില്‍ സി.പി.ഐ.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയപ്പോള്‍ ലഭിച്ച റെഡ് സല്യൂട്ട് മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button