ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ റാഫിളില്‍ 1 മില്യണ്‍ ഡോളര്‍ (ഏകദേശം 7 കോടിയിലേറെ ഇന്ത്യന്‍ രൂപ) വീതം സ്വന്തമാക്കി രണ്ട് ഇന്ത്യന്‍ പ്രവാസികള്‍. ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ഡിയില്‍ നടന്ന റാഫിളിന്റെ 310, 311 സീരീസുകളുടെ നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്.
അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി ശ്രീ സുനില്‍ ശ്രീധരന്‍ ആണ് 1 മില്യണ്‍ ഡോളര്‍ നേടിയ ആദ്യ വിജയി. 310 ാം സീരീസിലെ ടിക്കറ്റ് നമ്പര്‍ 4638 ആണ് സുനിലിനെ വിജയിയാക്കിയത്.
ഇദ്ദേഹവുമായി ഇതുവരെ റാഫില്‍ അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
ചെന്നൈയില്‍ നിന്നുള്ള ലളിത് ശര്‍മയാണ് രണ്ടാമത്തെ വിജയി. 311 ാം സീരീസിലെ ടിക്കറ്റ് നമ്പര്‍ 3743 ആണ് ശര്‍മയെ 1 മില്യണ്‍ ഡോളറിന് അര്‍ഹനാക്കിയത്.
ഓണ്‍ലൈന്‍ വഴി ശര്‍മ വാങ്ങിയ രണ്ടാമത്തെ ടിക്കറ്റാണ് ഇത്.
മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പിന് ശേഷം നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് പ്രോമോഷനില്‍ രണ്ട് പേര്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കക്കാരനായ 48 കാരനായ ബ്രാഹിം ബിത്താർ ഓഡി ക്യു 8 3.0 (ഫ്ലോററ്റ് സിൽവർ മെറ്റാലിക്) നേടി. ഈ പ്രത്യേക സീരീസിനായി ബിറ്റാർ മൊത്തം ഏഴ് ടിക്കറ്റുകളാണ് ഓൺലൈനിൽ വാങ്ങിയത്.
അജ്മാനിൽ ജോലി ചെയ്യുന്ന 25 കാരനായ ജുമ മുഹമ്മദ് അബ്ദുല്ല ഇന്ത്യൻ സ്കൌട്ട് (സ്മോക്ക് ബ്ലാക്ക് ഐക്കൺ) മോട്ടോർബൈക്ക് സ്വന്തമാക്കി. 2013 മുതൽ ഒരു റീട്ടെയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന അദ്ദേഹം അവധിക്കാലം ചെലവഴിക്കാന്‍ ഫിലിപ്പീൻസിലേക്ക് പോകുമ്പോഴാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ ടിക്കറ്റ് വാങ്ങുന്നത്.
Post Your Comments