ന്യൂഡല്‍ഹി: ആവശ്യം വന്നാല്‍ കശ്മീരില്‍ പോയി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജനങ്ങള്‍ക്ക് ജമ്മു കശ്മീര്‍ ഹൈക്കോടതിയെസമീപിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ആരോപണങ്ങള്‍ സംബന്ധിച്ച് ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആരോപണം ഗൗരവമേറിയതാണെന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍. ആരോപണം സത്യമാണെങ്കില്‍ താന്‍ കശ്മീരില്‍ പോയി നടപടി സ്വീകരിക്കും എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഗുലാംനബി ആസാദിന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കിയ സുപ്രീം കോടതി ഫറൂഖ് അബ്ദുല്ലയുടെ കരുതല്‍ തടങ്കലില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ഈ മാസം മുപ്പതിനകം മറുപടി നല്‍കണം. നിലവിലെ സ്ഥിതിവിവരങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിര്‍ദേശം നല്‍കി. കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ALSO READ: ഉച്ചനേരങ്ങളില്‍ ഉറങ്ങിയാല്‍… ഇതൊന്ന് വായിക്കൂ
Post Your Comments