NewsLife StyleHealth & Fitness

ഉച്ചനേരങ്ങളില്‍ ഉറങ്ങിയാല്‍… ഇതൊന്ന് വായിക്കൂ

ഉച്ചയൂണിന് ശേഷം അല്‍പ്പമൊന്ന് ഉറങ്ങുന്നത് പലരുടെയും ശീലമായിരുന്നു. ഉച്ചമയക്കം അല്ലെങ്കില്‍ പകലുറക്കത്തെപ്പറ്റി ധാരാളം തെറ്റായ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. ആരോഗ്യത്തിന് അത്ര നല്ലതല്ല ഈ പകലുറക്കം എന്നാണ് പലരും പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഉച്ചമയക്കം നല്ലതാണ് എന്നാണ് ഒരു പഠനം പറയുന്നത്. ജോലിക്കാര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ഉച്ചയ്ക്കുള്ള ഈ ഉറക്കം പതിവാക്കാനാവില്ല എങ്കിലും ഉറക്കത്തിന്റെ ഈ ഗുണങ്ങള്‍ അറിഞ്ഞോളൂ…

ALSO READ:  കറിയില്‍ ഉപ്പും മുളകും പുളിയും കൂടിയാല്‍ ഈ പൊടിക്കൈകൾ പരീക്ഷിക്കാം

ശാരീരികമായും മാനസികമായും ഉച്ചയുറക്കം വളരെയേറെ ഗുണങ്ങള്‍ ചെയ്യുമെന്ന് പഠനം പറയുന്നു. ‘ഹാര്‍ട്ട്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പകലുളള ലഘുനിദ്ര ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമാണത്രേ. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്സമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ ഉച്ചയുറക്കത്തിന് കഴിയുമെന്നാണ് ഈ പഠനം പറയുന്നത്. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉച്ചയുറക്കം പതിവാക്കിയവരില്‍ താരതമ്യേനെ കുറവാണെന്നും പഠനം പറയുന്നു. സ്വിസ്ര്‌ലാന്‍ഡിലെ 35നും 75നും ഇടയില്‍ പ്രായമുളള 3462 പേരിലാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്.

അതുപോലെ തന്നെ, കുട്ടികളുടെ ബുദ്ധി വികാസത്തില്‍ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് മറ്റൊരു പഠനവും പറയുന്നു. ഓര്‍മ്മക്കുറവ് പരിഹരിക്കാനും ഉച്ചയുറക്കത്തിനാകും. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പതിവായി ഉച്ചയ്ക്ക് ഉറങ്ങുന്ന കുട്ടികളില്‍ സന്തോഷവും ഉന്മേഷവും കൂടുതലായിരിക്കുമെന്നും ഐക്യു നിലവാരം ഉയരുമെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.

ALSO READ:  ഇടവിട്ട് ജലദോഷം വരാറുണ്ടോ ? എങ്കിൽ അതിനു പിന്നിലെ കാരണങ്ങൾ ഇവയൊക്കെ

അതേസമയം ഈ ഉച്ചയുറക്കത്തിന് ചില പ്രശ്നങ്ങളും ഉണ്ട്. രാത്രി ഉറക്കം തടസ്സപ്പെടുന്ന തരത്തില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ദഹനപ്രക്രിയ മന്ദീഭവിക്കല്‍, പക്ഷാഘാതം, അമിതവണ്ണം എന്നിവ കണ്ടുവരുന്നു. നിദ്രാടനം, വിഷാദം എന്നിവയുള്ളവരെ ഉച്ചമയക്കം ദോഷകരമായി ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button