Latest NewsNewsIndia

വിവാഹവേഷത്തില്‍ മകളെ അമ്മ കൊണ്ടുപോയത് വേശ്യാലയത്തിലേയ്ക്ക് : ഞെട്ടിയ്ക്കുന്ന കഥ പുറത്തുവന്നത് പെണ്‍കുട്ടി രക്ഷപ്പെട്ട് അയല്‍വാസികളോട് പറഞ്ഞപ്പോള്‍

ന്യൂഡല്‍ഹി: പണത്തിനു വേണ്ടി ലോകത്ത് ഒരു അമ്മയും കാണിയ്ക്കാത്ത ക്രൂരതയാണ് സ്വന്തം മക്കളോട് ആ അമ്മ ചെയ്തത്. ആദ്യം ഒന്നര വയസുള്ള കുഞ്ഞിനെ വിറ്റു. പിന്നെ 15 കാരിയായ മകളെ വിലപേശി വേശ്യാലയത്തിലേയ്ക്കും അയച്ചു . അമ്മായിയുടെ വീട്ടിലേക്കാണ് പോകുന്നതെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം അമ്മ പതിനഞ്ചു വയസുകാരിയായ മകളെ കൊണ്ടുപ്പോയത് വേശ്യാലയത്തിലേയ്ക്കാണ്. ഡല്‍ഹിയിലെ ബവാനയിലാണ് സംഭവം നടന്നത്. മകളെ അവളുടെ സമ്മതമില്ലാതെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയ അമ്മ അവളെ ഒരു ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. മകളെ തേടി ഷാഹിദ് എന്നൊരാള്‍ വരുമെന്നും അയാളുടെ കൂടെ പോകണമെന്നും അമ്മ പെണ്‍കുട്ടിയെ ഉപദേശിച്ചിരുന്നു. പിന്നീട് ഷാഹിദ് എന്നയാള്‍ വന്ന് പെണ്‍കുട്ടിയെ ബവാനയിലെ ഇഷ്വാര്‍ കോളനിയിലേക്ക് കൊണ്ടുപോയി. ഇയാളില്‍ നിന്നുമാണ് തന്റെ അമ്മ തന്നെ വില്‍ക്കുകയായിരുന്നു എന്ന സത്യം പെണ്‍കുട്ടി മനസിലാക്കിയത്.

Read Also  : നിങ്ങള്‍ മത്സ്യത്തിന്റെ തല ഭക്ഷിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

വേശ്യാവൃത്തിയിലേക്ക് പെണ്‍കുട്ടിയെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി വിവാഹവേഷത്തില്‍ അണിഞ്ഞൊരുങ്ങാന്‍ പെണ്‍കുട്ടിയോട് ഷാഹിദ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനിടെ തന്റെ കൈവശമുണ്ടായിരുന്ന 10 രൂപ കൊണ്ട് ഷെയര്‍ ഓട്ടോയില്‍ കയറി പെണ്‍കുട്ടി ബവാന ജെ.ജെ. കോളനിയിലുള്ള സ്വന്തം വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി അയല്‍ക്കാരുടെ സഹായത്തോടെ ഡല്‍ഹി വനിതാ കമ്മീഷന്റെ നമ്പറില്‍ വിളിച്ച് തനിക്ക് സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. ഒടുവില്‍ വനിതാ കമ്മീഷനാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും പൊലീസിന് പരാതി നല്‍കുകയും ചെയ്തത്.സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 370 എ(ലൈംഗികചൂഷണം, മനുഷ്യക്കടത്ത്) അനുസരിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയുകയും ചെയ്തു. തന്റെ അമ്മയ്ക്കും വളര്‍ത്തച്ഛനും നാലു സഹോദരങ്ങള്‍ക്കും ഒപ്പമാണ് പെണ്‍കുട്ടി ജീവിച്ചുവന്നത്. കഴിഞ്ഞ മാസം ഒരു കടം വീട്ടുന്നതിനായി തന്റെ ഒന്നര വയസുള്ള സഹോദരനെയും അമ്മ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റിരുന്നതായി പെണ്‍കുട്ടി വനിതാ കമ്മീഷനോട് വെളിപ്പെടുത്തി. നിലവില്‍ പെണ്‍കുട്ടിയെ വനിതാ കമ്മീഷന്‍ ഒരു ഷെല്‍ട്ടര്‍ ഹോമില്‍ ആക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button