Latest NewsCarsNewsAutomobile

ഉത്സവസീസണിൽ വിപണി കീഴടക്കാൻ ഈ കാര്‍ കമ്പനി:വിലക്കുറവ് പ്രഖ്യാപിച്ചു

മുംബൈ : വിപണിയിലെ തളർച്ച മറികടന്ന് മുന്നേറാൻ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി. ജനങ്ങളുടെ വാങ്ങൽശേഷിയെ വിലക്കൂടുതൽ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിലകുറവ് പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഉത്സവസീസണിൽ നാൽപ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ കാറുകൾക്ക് വില കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും . ഇതോടൊപ്പം വാഹനവായ്പ നിരക്കുകൾ കുറയ്ക്കാൻ വാണിജ്യബാങ്കുകളോട് ആവശ്യപ്പെടുമെന്നും മാരുതിമാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ മാസം മാത്രം 36 ശതമാനത്തിന്റെ ഇടിവാണ് മാരുതി വാഹനങ്ങളുടെ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. മാരുതി സുസുക്കിയെ കൂടാതെ മറ്റു കമ്പനികളും മാന്ദ്യം മറികടക്കാൻ വില കുറവ് പ്രഖ്യാപിച്ചേക്കും.

Also read : ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലേക്ക് നിയന്ത്രണം വിട്ടെത്തിയ കൂറ്റന്‍ ട്രക്ക് പാഞ്ഞു കയറി ; പിന്നീട് സംഭവിച്ചതറിയാൻ ഞെട്ടിക്കുന്ന വീഡിയോ കാണുക

shortlink

Related Articles

Post Your Comments

Related Articles


Back to top button