ന്യൂഡൽഹി: പുത്തൻ മാറ്റങ്ങളുമായി പ്രതിരോധ രംഗം ശക്തമാക്കുകയാണ് ഇന്ത്യ. അമേരിക്കയുടെ ഉപരോധഭീഷണിയെ പോലും വെല്ലുവിളിച്ച് എസ് ട്രയംഫ് ഇന്ത്യയിലെത്തിക്കുന്നതിനു പിന്നാലെ അതിന്റെ നിർമ്മാണവും ആരംഭിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സുഖോയ് 30 യുദ്ധവിമാനങ്ങൾ , ടി-90 ടാങ്കുകൾ എന്നിവ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ALSO READ: മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: പ്രധാന മന്ത്രിയുടെ ഇടപെടൽ അനിവാര്യമാണെന്ന് കേരളത്തിലെ എം പിമാർ
ഒന്നര വർഷത്തിനുള്ളിൽ റഷ്യൻ നിർമ്മിത മിസൈൽ പ്രതിരോധ സംവിധാനം എസ്.400 ഇന്ത്യയിലെത്തും. അതിനു പിന്നാലെയാണ് എസ് ട്രയംഫിന്റെ നിർമ്മാണ യൂണിറ്റും ആരംഭിക്കുന്നത്.
ALSO READ: നരേന്ദ്രമോദി സർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികൾ പ്രചരിപ്പിച്ച് പാലാ രൂപത
വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ റഷ്യൻ സന്ദർശന വേളയിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്‌തിരുന്നതായാണ് റിപ്പോർട്ട്.
Post Your Comments