കൊൽക്കത്ത: ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് യുവാവ്. സില്‍ഗുരിയിലാണ് സംഭവം. രേണുക ഖാത്തൂണ്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മറ്റൊരാളുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് രേണുകയെ ഭര്‍ത്താവ് മൊഹ്ദ് അന്‍സറുള്‍ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ രേണുകയുടെ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കനാലിൽ എറിഞ്ഞു.
സംഭവം നടന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചത്. മൃതദേഹം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിലിഗുരി പ്രദേശത്തെ ഒരു കോളേജിലെ ബ്യൂട്ടിപാർലറിൽ ജോലി പഠിക്കാൻ രേണുക പോയിരുന്നു. ഡിസംബർ അവസാനവാരം മുതലാണ് യുവതിയെ കാണാതായത്. ഡിസംബർ 24 ന് രേണുകയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം സിലിഗുരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അൻസാറുളിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഡിസംബർ 24നാണ് അൻസാറുൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മനസ്സിലാക്കി. ശേഷം മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി വീടിനു സമീപമുള്ള കനാൽ വഴി ഒഴുക്കി വിടുകയായിരുന്നു. ഇരുവരും വിവാഹിതരായിട്ട് ആറ് വർഷമായി. സിലിഗുരിയിലെ വാർഡ് നമ്പർ 43, ദാദാഭായ് കോളനിയിലായിരുന്നു താമസം. ആദ്യം ദമ്പതികൾക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അവ പരിഹരിച്ചതായി രേണുകയുടെ കുടുംബം അവകാശപ്പെടുന്നു. ഇവർക്ക് ചെറിയൊരു മകനുണ്ട്.
Post Your Comments