ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതിയോട് തനിക്ക് നന്ദിയുണ്ടെന്നും ചീഫ് ജസ്റ്റിസ് തന്നെ കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ജമ്മു കാശ്മീരിൽ വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം.
‘ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി തന്നതിന് സുപ്രീം കോടതിയോട് എനിക്ക് നന്ദിയുണ്ട്. എന്റെ റിപ്പോര്‍ട്ട് ഞാന്‍ കോടതിയില്‍ സമര്‍പ്പിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചതും കശ്മീര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞതും വളരെയേറെ സന്തോഷകരമാണ്,’ ഗുലാം നബി ആസാദ് പറഞ്ഞു.ശ്രീനഗര്‍, ജമ്മു, ബാരാമുള്ള, അനന്ത്‌നാഗ് ജില്ലകള്‍ സന്ദര്‍ശിക്കാനാണ് ഗുലാം നബി ആസാദിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇവിടെയുള്ള ജനങ്ങളെ നേരില്‍ കാണാനും അവരുടെ കാര്യങ്ങള്‍ അറിഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് കോടതിയുടെ അനുമതി. എന്നാല്‍ രാഷ്ട്രീയ റാലി നടത്തരുതെന്നും കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ട്.
ALSO READ: ഏഴ് യുവതികളെ വിവാഹം കഴിച്ചു, ആറ് പേരെ പീഡനത്തിനിരയാക്കി; ഒടുവില്‍ ‘പോലീസ്’ കള്ളനായതിങ്ങനെ
ഗുലാം നബി ആസാദ് സമര്‍പ്പിച്ച സബ്മിഷനില്‍ പ്രസംഗം നടത്തില്ലെന്നും പൊതുജന റാലി സംഘടിപ്പിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. ഗുലാം നബി ആസാദിന്റെ വാദം കേട്ടശേഷം, ജനങ്ങള്‍ക്ക് ഹൈക്കോടതിയെ സമീപിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി ചോദിച്ചു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ലെങ്കില്‍ അത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ ജമ്മു കശ്മീരില്‍ പോയി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു
Post Your Comments