KeralaLatest NewsNewsEducation & Career

പി.എസ്.സി പരീക്ഷ മലയാളത്തിലാക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനമിങ്ങനെ

തിരുവനന്തപുരം : പി.എസ്.സി പരീക്ഷ മലയാളത്തിലാക്കും. മുഖ്യമന്ത്രി പിണറായി വിജയനും , പി.എസ്.സി ചെയർമാൻ എം കെ സക്കീറും തമ്മിൽ നടന്ന ചർച്ചയിലാണ് പരീക്ഷകൾ മലയാളത്തിലാക്കുന്നതിനു തത്വത്തിൽ അംഗീകാരം നൽകിയത്. പ്രായോഗിക നടപടികൾ ചർച്ച ചെയ്‌തു തീരുമാനിക്കും. കെഎഎസ് അടക്കമുള്ള പരീക്ഷകൾ മലയാളത്തിൽ കൂടി നടത്താനും ധാരണ.ഇതിനായി എല്ലാ സർവ്വകലശാല വൈസ് ചാൻസലർമാരുടെയും യോഗം വിളിക്കും. പരീക്ഷകൾ മലയാളത്തിലാക്കുന്നതിൽ എതിർപ്പില്ലെന്ന് പി.എസ്.സി ചെയർമാൻ അറിയിച്ചു. അതേസമയം ഔദ്യോഗിക ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ഐക്യമലയാള പ്രസ്ഥാനം അറിയിച്ചു.

Also read : പി.എസ്.സി പരീക്ഷ മലയാളത്തില്‍ എഴുതാനായുള്ള സമരത്തെ കുറിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button