ബെംഗളൂരു: രാജ്യ സ്‌നേഹികളായ മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും കോണ്‍ഗ്രസുകാര്‍ ഹിജഡകളാണെന്നും കര്‍ണാടക ഗ്രാമവികസന മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ കെ.എസ്.ഈശ്വരപ്പ. ബെംഗളൂരുവില്‍ ശ്രീരാം സേനയുടെ സമ്മേളനത്തിലായിരുന്നു ഈശ്വരപ്പയുടെ വിവാദ പരാമര്‍ശം.
ALSO READ: ഉത്സവസീസണിൽ വിപണി കീഴടക്കാൻ ഈ കാര്‍ കമ്പനി:വിലക്കുറവ് പ്രഖ്യാപിച്ചു
രാജ്യസ്‌നേഹികളായ മുസ്ലീങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യും. പാക്കിസ്ഥാനെ സ്‌നേഹിക്കുന്നവരാണ് ബി.ജെ.പിക്ക് വോട്ടുചെയ്യാന്‍ മടിക്കുന്നത്. അടിക്കടി കൂറുമാറാന്‍ തയ്യാറായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം ഹിജഡകളാണെന്നും ഈശ്വരപ്പ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.
ALSO READ: മുഖക്കുരു അകറ്റി സൗന്ദര്യം വർദ്ധിപ്പിക്കാനായി വീട്ടിൽ പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ ഇവയൊക്കെ
Post Your Comments