
ബെംഗളൂരു: അടുത്തു വരുന്ന 17 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ ജെഡിഎസിനെ ഒഴിവാക്കി കോണ്‍ഗ്രസ്. തങ്ങൾ തനിച്ചു മല്‍സരിക്കുമെന്നു കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവെഗൗഡ സന്നദ്ധത പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പിസിസി അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 17 മണ്ഡലങ്ങളില്‍ 13 എണ്ണം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ഇവയുള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. അതേസമയം കോണ്‍ഗ്രസ്-ജനതാദള്‍(എസ്) സഖ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments