ന്യൂഡല്‍ഹി: കുവൈറ്റിലെ ഇന്ത്യന്‍ പൗരന്മര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. രണ്ട് ദിവസത്തെ കുവൈറ്റ് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഡല്‍ഹിയില്‍ മടങ്ങിയെത്തി. കുവൈത്ത് വിദേശകാര്യസഹമന്ത്രി ഖാലിദ് അല്‍ ജാറല്ല, സാമ്പത്തിക കാര്യ മന്ത്രി മറിയം അല്‍ഖീല്‍ എന്നിവരുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാജ വിസയിലടക്കം കുവൈറ്റിലെത്തിയവര്‍ക്ക് അദ്ദേഹത്തിന്റെ സന്ദര്‍ശനം സഹായകരമാകും.
കുവൈറ്റ് ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പൗരന്മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍, നഴ്സുമാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്തു. വിവിധ സംഘടനാ പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
Post Your Comments