ഇസ്ലാമാബാദ് : ഇന്ത്യയുടെ സൈനിക ശക്തി തകര്‍ക്കാന്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് സൂചന. ഇതിനായി: പാക് വ്യോമസേന പദ്ധതിയിട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താനായിരുന്നു പാക് വ്യോമസേന ലക്ഷ്യമിട്ടത്. ഇതിനായി പാക്ക് വ്യോമസേന തയാറാക്കിയ മാപ്പുകളും വിഡിയോയും ചിത്രങ്ങളും പുറത്തുവിട്ടു. ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണ ശ്രമങ്ങളുടെ വിഡിയോയും പുറത്തുവിട്ടു. ഫെബ്രുവരി 26 ന് പാക്കിസ്ഥാനില്‍ ഭീകര ക്യാംപില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഫെബ്രുവരി 27 ന് നടത്തിയ സൈനിക ഓപ്പറേഷനായ ‘ഓപ്പറേഷന്‍ സ്വിഫ്റ്റ് റിട്ടോര്‍ട്ട്’ എന്ന വിഷയത്തില്‍ പാക്കിസ്ഥാന്‍ വ്യോമസേന ഒരു റിപ്പോര്‍ട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
Read More : മരട് ഫ്‌ളാറ്റ് ഒഴിയാനുള്ള സമയപരിധി കഴിഞ്ഞു, ഇതുവരെ ഒഴിഞ്ഞവരുടെ കണക്ക് ഇങ്ങനെ
പാക്കിസ്ഥാന്‍ ബോംബുകളിലൊന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ സൈനിക താവളത്തിനു പുറത്തിട്ടതിന്റെ വിഡിയോയും പാക്ക് വ്യോമസേന പുറത്തുവിട്ടു. ജമ്മുവിലെ നരിയന്‍ സൈനിക താവളം ലക്ഷ്യമിട്ടാണ് പോര്‍വിമാനങ്ങളില്‍ നിന്ന് ബോംബുകള്‍ വിന്യസിച്ചതെന്ന് പിഎഎഫ് പറഞ്ഞു. ഫെബ്രുവരി 27 ന് പാക്ക് വ്യോമസേന പ്രയോഗിച്ചത് ആറ് ബോംബുകളാണ്. നാല് ടാര്‍ഗറ്റുകളില്‍ ഒന്നിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
Post Your Comments