Latest NewsNewsIndia

ഒരുലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാൻ ലക്ഷ്യം; യോഗി ആദിത്യനാഥ്

ലക്‌നൗ: ഐ.ഐ.എം ലക്‌നൗവിന്റെ പിന്തുണയോടെ ഒരുലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ഉത്തര്‍പ്രദേശിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഐ.ഐ.എം പോലെയുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് സര്‍ക്കാരിന് നേട്ടമുണ്ടാക്കും. ജനങ്ങള്‍ക്ക് മികച്ച ഭരണം കാഴ്ചവെക്കാന്‍ സഹായിക്കുന്നതിനൊപ്പം ഒരുലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം കൈവരിക്കാനും ഇത് ഉപകരിക്കുമെന്നും ഐ.ഐ.എമ്മില്‍നിന്ന് ലഭിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ത്രിപുരയിൽ ബിജെപിക്ക് വിജയം നേടിക്കൊടുത്ത നേതാവ് പ്രചാരണത്തിനായി പാലായിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button