പാലക്കാട്: അട്ടപ്പാടിയിലെ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ഈശ്വരി രേശനെതിരെ പ്രതിഷേധം ശക്തം. ഈശ്വരി രേശന്‍ വികസനത്തിന് എതിര് നില്‍ക്കുന്നുവെന്ന് ആരോപിച്ച് സിപിഎം പ്രാദേശിക നേതൃത്വവും സിപിഐയിലെ ഒരു വിഭാഗവുമാണ് രംഗത്തെത്തിയത്. പ്രസിഡന്റിനെ ഈ സ്ഥാനത്തുനിന്നും നീക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പാര്‍ട്ടി വിടുമെന്നുമാണ് ഈശ്വരി രേശന്റെ നിലപാട്.
ALSO READ: രണ്ടുപേരെ വെട്ടിപ്പരിക്കേല്പിച്ച കേസ്: അക്രമം നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
ആദിവാസി മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗവുമായ ഈശ്വരി രേശനെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റാന്‍ നീക്കം വളരെ ശക്തമായ രീതിയില്‍ നടക്കുന്നുണ്ട് അട്ടപ്പാടിയില്‍ അനുവദിച്ച കോടതിക്ക് കെട്ടിടം അനുവദിക്കുന്നതിലും, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗത്തിലും വീഴ്ച വരുത്തി എന്നാണ് ഈശ്വരി രമേശനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. ഫോറസ്റ്റ് വാച്ചര്‍ നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അനുമതികൂടാതെ വനം മന്ത്രിയെ കണ്ടതും സംഘടനാ വിരുദ്ധമാണെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ആരോപണം ഏറെ ഗൗരവകരം ആയതിനാല്‍ മുതിര്‍ന്ന നേതാക്കളായ കെ ഇ ഇസ്മയില്‍, കെ പി രാജേന്ദ്രന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ സിപിഐ അട്ടപ്പാടി മണ്ഡലം കമ്മറ്റി പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. അടുത്ത ജില്ലാ എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാണ് സാധ്യത. ഈശ്വരി രേശനെ മാറ്റണമെന്ന് സിപിഎം ഏരിയാ നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റിനെതിരെ നടക്കുന്നത് സംഘടിതമായ നീക്കമാണെന്ന ആരോപണങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.
ഈശ്വരി രമേശനെ മാറ്റുന്നതിന് പിന്നില്‍ ഗ്രൂപ്പ് പോരാണെന്ന് ഒരു വിഭാഗം സിപിഐ നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഈശ്വരി രേശന്‍ ജില്ലാ നേതൃത്വത്തെയും സിപിഐ സംസ്ഥാന നേതാക്കളെയും അറിയിച്ചുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ കണക്കും നേതാക്കള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ സിപിഐ നേതൃത്വം തയ്യാറായിട്ടില്ല.
ALSO READ: അമേരിക്കയുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടതോടെ പുതിയ നീക്കവുമായി താലിബാന്‍
Post Your Comments