കുട്ടികളുടെ ബുദ്ധി വികാസത്തില്‍ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് പഠനം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു. പതിവായി ഉച്ചയ്ക്ക് ഉറങ്ങുന്ന കുട്ടികളില്‍ സന്തോഷവും ഉന്മേഷവും കൂടുതലായിരിക്കുമെന്നും ഐക്യു നിലവാരം ഉയരുമെന്നും ഗവേഷകര്‍ പറയുന്നു.
ഉച്ചയുറക്കത്തിലൂടെ കുട്ടികളില്‍ പെരുമാറ്റവൈകല്യങ്ങള്‍ കുറവായിരിക്കും. അത് കൂടാതെ നല്ല മനക്കരുത്തുണ്ടാകുമെന്നും സ്വയം നിയന്ത്രണ ശേഷി വര്‍ധിക്കുമെന്നും പഠനത്തില്‍ പറയുന്നു. 10-നും 12-നുമിടയില്‍ പ്രായമുള്ള മൂവായിരത്തോളം കുട്ടികളില്‍ പഠനം നടത്തുകയായിരുന്നു.സ്ലീപ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആഴ്ചയില്‍ മൂന്നോ അതിലധികമോ തവണ ഉച്ചമയക്കം ശീലമാക്കിയ കുട്ടികള്‍ പഠന നിലവാരത്തില്‍ 7.6 ശതമാനം മുന്നില്‍ നില്‍ക്കുന്നു’ എന്ന് പ്രൊഫസറായ അഡ്രിയാന്‍ റൈന്‍ പറയുന്നു. നെഗറ്റീവ് ചിന്തകള്‍, ശാരീരിക പ്രയാസങ്ങളുമെല്ലാം ഉറക്കക്കുറവുമൂലം സംഭവിക്കാം. ‘കുട്ടികള്‍ ഉച്ചയ്ക്ക് എത്രത്തോളം ഉറങ്ങുന്നുവോ അത്രയും നല്ലതാണെന്നാണ് പ്രൊ.അഡ്രിയാന്‍ പറയുന്നത്.
Post Your Comments