പുതിയ ജൂപിറ്റര്‍ ഗ്രാന്റ് എഡിഷന്‍ പുറത്തിറക്കി ടിവിഎസ്. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളെ സ്‌കൂട്ടറുമായി ബന്ധിപ്പിക്കാനുള്ള ടിവിഎസ് സ്മാര്‍ട്ട് എക്സ്‌കണക്റ്റ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടുത്തി കൂടുതല്‍ സ്മാര്‍ട്ടാക്കിയാണ് ഗ്രാന്റ് എഡിഷനെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. രാജ്യത്തെ 110 സിസി സെഗ്മെന്റില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി നേടിയ ആദ്യ സ്കൂട്ടർ എന്ന നേട്ടവും ജൂപിറ്റര്‍ ഗ്രാന്റ് എഡിഷന്‍ സ്വന്തമാക്കി.
ഇന്‍ബില്‍ഡ് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിൽ ഫോണിലെ കോള്‍ നോട്ടിഫിക്കേഷന്‍, മെസേജ് നോട്ടിഫിക്കേഷന്‍, ഓവര്‍ സ്പീഡ് അലര്‍ട്ട്, ട്രിപ്പ് റിപ്പോര്‍ട്ട് എന്നിവ യാത്രക്കാർക്ക് അറിയുവാൻ സാധിക്കുന്നു. ഡ്യുവല്‍ ടോണ്‍ ബോഡി (ടെക് ബ്ലൂ+ബീജ്), ക്രോസ് സ്റ്റിച്ച് മെറൂണ്‍ സീറ്റ്, ഡ്യുവല്‍ ടോണ്‍ ത്രീഡി ലോഗോ,ഡയമണ്ട് കട്ട് അലോയ് വീൽ എന്നിവയാണ് മറ്റു സവിശേഷതകൾ. രൂപത്തിലോ എൻജിനിലോ മാറ്റങ്ങൾ വരുത്തിയിട്ടില്ല.
സുരക്ഷയ്ക്കായി സിബിഎസ് സംവിധാനത്തോട് കൂടി മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണുള്ളത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ ഗ്യാസ് ചാർജ്ഡ് മോണോഷോക്ക് അബ്സോര്‍ബറും സസ്‌പെൻഷൻ ചുമതല വഹിക്കുന്നു.62,346 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.
Also read : പ്രമുഖ മോഡൽ ബൈക്ക് വിപണിയിൽ നിന്നും പിൻവലിക്കില്ലെന്നു വ്യക്തമാക്കി ബജാജ്
Post Your Comments