Latest NewsKeralaNews

രണ്ടുപേരെ വെട്ടിപ്പരിക്കേല്പിച്ച കേസ്: അക്രമം നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

ആറ്റിങ്ങൽ: അവനവഞ്ചേരിയിൽ രണ്ടുപേരെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വേങ്ങോട് കുടവൂർ ചക്കൻവിളാകം വീട്ടിൽ സർജുരാജ് (29) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം അക്രമത്തിൽ പങ്കെടുത്ത ഏഴുപേർ ഒളിവിൽ കഴിയുകയാണെന്ന് പോലീസ് പറഞ്ഞു.

ALSO READ: യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ്

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അവനവഞ്ചേരി ഊരുപൊയ്ക കരട്ടയിൽവീട്ടിൽ അജീഷ് (35) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയാണ് . മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. വ്യാഴാഴ്ച രാത്രി 8.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ALSO READ: സ്വര്‍ണ ക്ലോസറ്റ് മോഷണത്തിനു പിന്നില്‍ വൃദ്ധന്‍

സ്ത്രീകളടക്കം നിരവധി യാത്രക്കാരെ ആക്രമിച്ചതിനും പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അജീഷിനെ ആക്രമിച്ചശേഷം റോഡിലിറങ്ങിയ സംഘം ബൈക്കിൽ പോയ നിതിനെ (25) വെട്ടുകയും ബൈക്ക് നശിപ്പിക്കുകയും പണവും ആഭരണവും തട്ടിയെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button