പല്ലുകളിൽ കമ്പിയിട്ടവർ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. വായില്‍ പല്ലുകളുമായി പറ്റിനില്‍ക്കുന്ന കമ്പികള്‍ മോണകളില്‍ അണുബാധയുണ്ടാക്കാനും വായ്‌നാറ്റം, ക്യാവിറ്റി തുടങ്ങിയ അനുബന്ധരോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പഞ്ചസാര അടങ്ങിയ ആഹാരങ്ങളും പാനീയങ്ങളും കഴിക്കുന്നത് കുറയ്ക്കണം. കഴിച്ചാൽ തന്നെ പല്ല് നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
മിഠായികളും ച്യൂയിങ് ഗം, ഐസ്, പോപ്‌കോണ്‍, പിസ്സ തുടങ്ങിയവ പല്ലില്‍ പറ്റിപ്പിടിച്ച് ക്യാവിറ്റിയ്ക്ക് കാരണമായേക്കാം. പല്ലില്‍ കമ്പിയുള്ളപ്പോൾ ഇവയൊക്കെ പറ്റിപ്പിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. നിശ്ചിത സമയത്ത് ആഹാരം കഴിക്കുകയും പല്ലും വായും വൃത്തിയായി സൂക്ഷിക്കുകയും വേണം. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ആഹാരം കഴിക്കാനും ശ്രദ്ധിക്കണം.
Post Your Comments