റിയാദ് : സൗദിയിലെ തൊഴില്‍ നിയമം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്ത്. സൗദിയില്‍ സ്വദേശികള്‍ക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ വര്‍ഷത്തെ രണ്ടാം പാദവര്‍ഷ സര്‍വേ റിപ്പോര്‍ട്ടനുസരിച്ചു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് പന്ത്രണ്ട് ശതമാനമാണ്. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്വദേശി പങ്കാളിത്തം നാല്‍പ്പത്തി അഞ്ചു ശതമാനമായി ഉയര്‍ന്നതായും സര്‍വേ ഫലം.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് സര്‍വേ ഫലം പുറത്തുവിട്ടത്. ഇക്കഴിഞ്ഞ മൂന്നു മാസത്തെ കണക്കനുസരിച്ചു തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമാണ്. വിദേശികളടക്കം മൊത്തം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും 5.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം 45 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 15 വര്‍ഷത്തിന് ശേഷമുള്ള നേട്ടമാണിത്. ഈ മേഖലയില്‍ ഏറ്റവും വലിയ കുതിപ്പുണ്ടായിരിക്കുന്നത് സ്വദേശി വനിതകളിലൂടെയാണ്. 23 ശതമാനം വര്‍ദ്ധനവാണ് വനിതകളുടെ പങ്കാളിത്തം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാരുടെ എണ്ണത്തില്‍ മുന്‍ കാലങ്ങളെക്കാള്‍ അല്‍പ്പം കുറവുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. 30,90,000 പേരാണ് ഈ മേഖലയില്‍ ജോലിയെടുക്കുന്നത്. 10 ലക്ഷത്തോളം സ്വദേശി യുവതീ യുവാക്കള്‍ തൊഴില്‍ സാമൂഹിക മന്ത്രാലയം വെബ് പോര്‍ട്ടലില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments