
സേലം•കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ഉപയോഗിച്ച് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ മൂന്നാമത്തെ പ്രതിക്ക് വേണ്ടി ആറ്റൂർ ഓൾ-വുമൺ പോലീസ് തെരച്ചില്‍ ആരംഭിച്ചു.
19 കാരിയായ പെണ്‍കുട്ടിയെ ഈ വർഷം ഓഗസ്റ്റ് മുതൽ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. അമ്മമ്പാളയം എ വിജയകുമാർ (23), നരികുരവർ കോളനിയിലെ ആർ ശങ്കർ (27) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ എം വരദരാജൻ (27) ആണ് ഒളിവില്‍ പോയത്.
നമക്കൽ ജില്ലയിലെ ഒരു സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായ പെൺകുട്ടി. അവള്‍ ഒരു ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇവര്‍ ഹോസ്റ്റലില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ അറിയാതെ മൂവര്‍ സംഘം ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഈ വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തു. അടുത്തിടെ, പെണ്‍കുട്ടിയോട് നഗ്ന വീഡിയോ ചാറ്റ് ചെയ്യാനും ഇവര്‍ ആവശ്യപ്പെട്ടതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒടുവില്‍ സഹികെട്ട പെണ്‍കുട്ടി മൂന്നുപേർക്കെതിരെ പെൺകുട്ടി ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) ദീപ ഗാനിഗറിന് പരാതി നൽകി. അതേ ദിവസം തന്നെ വീട്ടിൽ വച്ച് ഉറക്ക ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ സേലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിയുടെ പരാതി എത്രയും വേഗം പരിശോധിക്കാൻ എസ്പി ആറ്റൂർ വനിതാ പോലീസിന് നിർദേശം നൽകി. തുടർന്ന് വെള്ളിയാഴ്ച രാത്രി വിജയകുമാറിനെയും ശങ്കറിനെയും അറസ്റ്റ് ചെയ്തു. വരദരാജന് വേണ്ടിയുള്ള തെരച്ചിലിലാണ്. ഉടനെ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
കേസിൽ മറ്റ് രണ്ട് പേരുടെ പങ്കാളിത്തവും പോലീസ് സംശയിക്കുന്നുണ്ട്. പക്ഷേ ഇരയുടെ പരാതിയില്‍ മൂന്ന് ഒഎരുടെ പേരുകള്‍ മാത്രമേയുള്ളൂ. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവരെ രണ്ടുപേരെയും അറസ്റ്റ് ചെയ്യുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അപ്രഞ്ഞു.
വരദരാജന്‍ ഡ്രൈവറാണ്. മറ്റു രണ്ടുപ്രതികള്‍ തൊഴില്‍ രഹിതരാണ്. അറസ്റ്റിലായ രണ്ടുപേരെ വെള്ളിയാഴ്ച രാത്രി തന്നെ ആറ്റൂര്‍ സബ്കോടതിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഇവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സേലം സെൻട്രൽ ജയിലിലേക്ക് അയച്ചു.
Post Your Comments