കാബൂള്‍ : അമേരിക്കയുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടതോടെ പുതിയ നീക്കവുമായി താലിബാന്‍. താലിബാന്‍ പ്രതിനിധികള്‍ മോസ്‌കോയിലെത്തി റഷ്യയുമായി ചര്‍ച്ച നടത്തി. അമേരിക്കയോടുള്ള തിരിച്ചടിയെന്ന നിലയിലാണ് താലിബാന്‍ജ റഷ്യയെ സമീപിച്ചത്. അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതിനു ശേഷമായിരുന്നു ് താലിബാന്‍ നിര്‍ണായക നീക്കം നടത്തിയത്.
താലിബാന്‍ പ്രതിനിധി സുഹൈള്‍ ശഹീനാണ് റഷ്യയുമായി താലിബാന്‍ ചര്‍ച്ച നടത്തിയ വിവരം സ്ഥിരീകരിച്ചത്. റഷ്യയുടെ അഫ്ഗാന്‍ പ്രതിനിധി സാമിര്‍ കബുലോവുമായാണ് താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. അമേരിക്കയും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ട ആവശ്യകത തന്നെയാണ് റഷ്യയും ഊന്നിപ്പറഞ്ഞതെന്നാണ് സൂചന. അമേരിക്കയുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ താലിബാന്‍ സന്നദ്ധത അറിയിച്ചതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അഫ്ഗാനിസ്ഥാനില്‍ രണ്ടു പതിറ്റാണ്ടായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനാണ് കഴിഞ്ഞ മാസം ഖത്തറില്‍ അമേരിക്കയും താലിബാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതിനു തുടര്‍ച്ചയായി കഴിഞ്ഞ ഞായറാഴ്ച മേരിലാന്‍ഡില്‍ താലിബാന്‍ നേതാക്കളുമായുള്ള രഹസ്യചര്‍ച്ചയാണു ട്രംപ് റദ്ദാക്കിയത്.
Post Your Comments