കൊച്ചി : മരട് ഫ്ലാറ്റ് വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് സർക്കാർ. മറ്റന്നാൾ ആയിരിക്കും. സർവ്വകക്ഷി യോഗം ചേരുക.
ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉടമകള്‍ ഒഴിയാനുള്ള നഗരസഭ നോട്ടീസിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതിൽ സർക്കാരിൽനിന്ന് യാതൊരു അറിയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. . ഈമാസം 20-തിനകം 4 പാർപ്പിടസമുച്ഛയങ്ങൾ പൊളിച്ചുമാറ്റി റിപ്പോർട്ട് സമർപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചത്. 343 ഫ്ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്നാണ് ജില്ലാ കളക്ടർക്ക് മരട് നഗരസഭ റിപ്പോർട്ട് സമർപ്പിച്ചത്.
Also read : മരട് ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്ന വിഷയത്തിൽ പരിഹാരങ്ങളുമായി രമേശ് ചെന്നിത്തല
മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്നാണ് മരട് നഗരസഭയ്ക്ക് ഫ്ലാറ്റ് നിർമാതാക്കള്‍ നൽകിയ മറുപടി കത്തിൽ പറയുന്നത്. ഫ്ലാറ്റുകള്‍ നിയമാനുസൃതമായി ഉടമകള്‍ക്ക് വിറ്റതാണ്. പദ്ധതിയുമായി ഇപ്പോള്‍ തങ്ങള്‍ക്ക് ബന്ധമില്ല. ഉടമകള്‍ തന്നെയാണ് നികുതി അടയ്ക്കുന്നതെന്നും തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും നിർമാതാക്കള്‍ പറയുന്നു.
Post Your Comments