KeralaLatest NewsNews

തിയേറ്ററിലെ പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാത്രിയില്‍ വീടുകയറി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം : കൊലയില്‍ നടുങ്ങി ഗ്രാമം

മാപ്രാണം: തിയേറ്ററിലെ പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതിന്റെ നടുക്കത്തിലാണ് തൃശൂരിലെ മാപ്രാണം. തിയറ്ററിലെ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാത്രിയില്‍ വീടുകയറി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തലില്‍ കലാശിച്ചത്

Read Also : അതിതീവ്രമഴയില്‍ ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍ ഉണ്ടായത് കനത്ത മണ്ണിടിച്ചില്‍

വര്‍ണ തിയേറ്ററിലെത്തുന്ന വാഹനങ്ങള്‍ സമീപത്തെ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനെച്ചൊല്ലി മേഖലയില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ തര്‍ക്കം ഗൃഹനാഥനെ വീട്ടില്‍ കയറി കൊലപ്പെടുത്തുന്ന നിലയിലേക്കെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.

തിയേറ്ററിലെത്തുന്ന വാഹനങ്ങള്‍ പിറകുവശത്തെ റോഡില്‍ പാര്‍ക്കുചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വാലത്ത് രാജന്റെ (67) കൊലപാതകത്തില്‍ കലാശിച്ചത്. തിയേറ്റര്‍ വാടകയ്‌ക്കെടുത്ത് നടത്തുന്ന സഞ്ജയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജനെയും മരുമകന്‍ വിനുവിനെയും വീട്ടിലെത്തി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

രാജന്റെ വീട്ടിലെ സി.സി.ടി.വി.യിലും ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തുതന്നെ മറ്റൊരു വീടുവെച്ചാണ് മകള്‍ വിന്‍ഷയും ഭര്‍ത്താവ് വിനുവും താമസിക്കുന്നത്. രാജന് തലയിലും പുറത്തും കൈയ്ക്കും വെട്ടേറ്റപ്പോള്‍ വിനുവിന് മൂന്നിടത്ത് കുത്തേറ്റു.

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തിയേറ്ററിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് തിയേറ്റര്‍ അടച്ചിട്ടിരിക്കുകയാണ്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ തിയേറ്ററിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button