വയനാട്: അതിതീവ്രമഴയില്‍ ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍ ഉണ്ടായത് കനത്ത മണ്ണിടിച്ചില്‍. ഇക്കഴിഞ്ഞ ഓഗസ്റ്റിലെ അതിതീവ്രമഴയിലാണ് ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍ മണ്ണിടിച്ചില്‍ . ഡാമിന്റെ സ്പില്‍വേയില്‍ നിന്ന് അരക്കിലോമീറ്ററിനുള്ളിലാണ് മണ്ണിടിഞ്ഞത്. റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നിലെ സ്വകാര്യവ്യക്തിയുടെ ഒന്നരയേക്കറോളം ഭൂമിയാണ് സംഭരണിയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്.
Read Also : ലോകത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ അരാംകോയ്ക്കു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം
സ്ഥലത്തുണ്ടായിരുന്ന തെങ്ങും കവുങ്ങുമെല്ലാം ഇപ്പോള്‍ റിസര്‍വോയറിന് നടുവിലാണ്. റിസര്‍വോയറിനരികിലൂടെ കെ.എസ്.ഇ.ബി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുതിയ റോഡും നിര്‍മിച്ചിരുന്നു. ഈ റോഡ് ഉള്‍പ്പെടെയാണ് വെള്ളത്തിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. ശേഷിക്കുന്ന റോഡിലും വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ ഓഗസ്റ്റ് എട്ട്, ഒമ്ബത് തീയതികളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. എന്നാല്‍ പ്രളയസമയത്ത് ഡാമിലെ മണ്ണിടിച്ചില്‍ പുറംലോകം അറിഞ്ഞതുമില്ല. ഇപ്പോള്‍ പ്രദേശവാസികള്‍ വഴിയാണ് വിവരം പുറത്തെത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന് സമീപത്ത് ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. പുറത്തറിയിക്കാതെ മണ്ണിടിഞ്ഞ ഭാഗം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള ശ്രമമാണ് അന്നുണ്ടായത്.
Post Your Comments