KeralaLatest NewsNews

സംസ്ഥാനത്തെ വിവിധ ട്രസ്റ്റുകള്‍ക്ക് കര്‍ശന താക്കീതുമായി കെ.മുരളീധരന്‍

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ട്രസ്റ്റുകള്‍ക്ക് കര്‍ശന താക്കീതുമായി കെ.മുരളീധരന്‍ എം.പി. കണ്ണൂരില്‍ കരാറുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എംപി. ട്രസ്റ്റ് രൂപീകരണത്തില്‍ നിയന്ത്രണം വേണമെന്നും ലീഡര്‍ കെ.കരുണാകരന്റെ പേര് ഇത്തരം ട്രസ്റ്റുകള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും മുരളീധരന്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

Read Also : രാജ്യത്തെ ഹിന്ദി ഭാഷാ വിവാദം കൊഴുക്കുന്നു : രാജ്യത്ത് ഹിന്ദി ഭാഷ നടപ്പാക്കുന്നത് സംബന്ധിച്ച് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്

കണ്ണൂരില്‍ കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ ട്രസ്റ്റ് നടത്തിപ്പില്‍ ലീഡര്‍ കരുണാകരന്റെ കുടുംബത്തിന് യാതൊരു പങ്കുമില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ അന്വേഷണം നടത്തണം. ഏതു അന്വേഷണം സര്‍ക്കാര്‍ നടത്തിയാലും സ്വാഗതം ചെയ്യും. കരാറുകാരന്റെ കുടുംബത്തിന് കൂടി സ്വീകാര്യമായ അന്വേഷണമാണ് നടത്തേണ്ടതെന്നും എംപി പറഞ്ഞു.

കരുണാകരന്റെ പേരില്‍ ഇത്തരം ചീത്തപ്പേരുകള്‍ ഇനി ഉണ്ടാവരുത്. അതുകൊണ്ട് തന്നെ ട്രസ്റ്റുകള്‍ രൂപീകരിക്കുന്നതില്‍ നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button