ജാലിസ്കോ: കിണറ്റില്‍ കുഴിച്ചിട്ട നിലയില്‍ 44 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മെക്സിക്കോയിൽ ജാലിസ്കോ സംസ്ഥാനത്തെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റിൽ 119 കറുത്ത ബാഗുകളിലായാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്. പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുർഗന്ധം രൂക്ഷമായതോടെ പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
Also read : അമേരിക്കയുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടതോടെ പുതിയ നീക്കവുമായി താലിബാന്
മൃതദേഹങ്ങളിൽ ഭൂരിഭാഗവും വെട്ടിമാറ്റിയ നിലയിലായതിനാൽ ശരീരഭാഗങ്ങൾ പലതും തിരിച്ചറിയപ്പെടാതെയാണ് കിടക്കുന്നത്. അതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കൂടുതൽ വിദഗ്ധരെ സ്ഥലത്തേക്ക് അയക്കണമെന്ന ആവശ്യവുമായി പ്രാദേശിക സംഘടനകൾ രംഗത്തെത്തി.മെക്സിക്കോയിലെ ഏറ്റവും അക്രമകാരികളായ മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്ന സ്ഥലമാണ് ജാലിസ്കോ. ഇവിടെ സംഘങ്ങൾ തമ്മിൽ നിരന്തരം ഏറ്റുമുട്ടലുണ്ടാകാറുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments