Latest NewsIndiaNews

ശുഭശ്രീയുടെ മരണം : സൂപ്പര്‍ താരങ്ങളുടെ തീരുമാനം ഇങ്ങനെ

ചെന്നൈ : ഫ്‌ളക്‌സ് താഴേയ്ക്ക് പൊട്ടിവീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ തമിഴ് സൂപ്പര്‍ താരങ്ങള്‍ ഫ്‌ളക്‌സ് ഒഴിവാക്കാന്‍ തീരുമാനിച്ചു. അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്‌ലെക്‌സ് പൊട്ടിവീണാണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചത്. ശുഭശ്രീ മരിച്ച സംഭവത്തില്‍ നിര്‍ണായക തീരുമാനവുമായാണ് സൂപ്പര്‍താരങ്ങള്‍ രംഗത്ത് എത്തിയത്. അനധികൃത ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കാന്‍ നടന്മാരായ വിജയ്, സൂര്യ തുടങ്ങിയവര്‍ ആരാധകരോട് ആഹ്വാനം ചെയ്തു. തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ദിനത്തില്‍ വലിയ കട്ടൗട്ടുകളും ഫ്‌ലെക്‌സുകളും ഒഴിവാക്കണമെന്നും തമിഴ് താരങ്ങള്‍ ആവശ്യപ്പെട്ടു.

Read Also : മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ ബിഗിലില്‍ കട്ടൗട്ടുകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നു പറഞ്ഞ വിജയ്, ജില്ലാ ഭരണകൂടം ഇത് ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ഥിച്ചു. ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ്യുടെ പ്രസ്താവന. ഫ്‌ലെക്‌സ് സംസ്‌കാരം തമിഴ്‌നാട്ടില്‍നിന്നു പൂര്‍ണമായും ഒഴിവാക്കണമെന്നു സൂര്യ പറഞ്ഞു. ബാനറുകള്‍ക്കും മറ്റും ചെലവാക്കുന്ന പണം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്നും സൂര്യ വ്യക്തമാക്കി. ശുഭശ്രീയുടെ മരണം വേദനാജനകമാണെന്നും ചിന്തിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാല്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടാതിരിക്കുമെന്നും മധുരയിലെ അജിത് ഫാന്‍സ് അസോസിയേഷന്‍ ഇറക്കിയ നോട്ടിസില്‍ ചൂണ്ടിക്കാട്ടി.

അനധികൃതമായി സ്ഥാപിച്ച ബാനര്‍ വീണുള്ള അപകട മരണം തമിഴ്‌നാട്ടില്‍ ആദ്യമല്ല. 2017-ല്‍ കോയമ്പത്തൂരില്‍ രഘു എന്നയാള്‍ മരിച്ചതും ഇത്തരത്തില്‍ ഫ്‌ലക്‌സ് തലയില്‍ വീണാണ്. ഹൈക്കോടതി വിഷയത്തില്‍ ശക്തമായ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്. ഇങ്ങനൊയൊരു അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നു നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. താരം അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ശുഭശ്രീയെയും കുടുംബത്തെയും പരാമര്‍ശിച്ചായിരുന്നു പ്രസ്താവന.

തമിഴ്താരങ്ങള്‍ക്കു സമാനമായ നടപടിയുമായി മലയാള സിനിമാ താരങ്ങളും രംഗത്തുവന്നു. റിലീസിന് ഒരുങ്ങുന്ന ‘ഗാനഗന്ധര്‍വന്‍’ എന്ന ചിത്രത്തിന്റെ പരസ്യത്തിനായി ഫ്‌ലെക്‌സ് ഉപയോഗിക്കില്ലെന്നു മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും അറിയിച്ചു. ശുഭശ്രീയുടെ അപകട മരണവാര്‍ത്ത കണ്ട മമ്മൂട്ടിയും സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ പി.ജോസഫും ചേര്‍ന്നാണു ഫ്‌ലെക്‌സ് ഹോര്‍ഡിങ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ പരസ്യത്തിനു പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നു രമേഷ് പിഷാരടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button