Latest NewsKerala

ദിലീപിന് ഐക്യദാർഢ്യം: സത്യം മാത്രമേ വിജയിക്കൂവെന്ന് ഫ്ലെക്സ് ബോർഡുകൾ

ആലുവ: നടിയെ ആക്രമിച്ച കേസിൽ പ്രതിയെന്നാരോപിക്കപ്പെടുന്ന നടൻ ദിലീപിനെ അനുകൂലിച്ച് ഫ്ലെക്സ് ബോർഡുകൾ. ആലുവ നഗരമധ്യത്തിലാണ് ഒന്നിലധികം ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

സത്യം വിജയിക്കും സത്യം മാത്രമേ വിജയിക്കൂ എന്നുള്ള വരികളാണ് ബോർഡിൽ എഴുതപ്പെട്ടിരിക്കുന്നത്. ഫോർ റൈറ്റ്സ് ഓഫ് ദിലീപ് എന്ന പേരിലുള്ള സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ഫ്ലെക്സ് ബോർഡുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഫ്ലെക്സുകൾ. നഗരത്തിനു പുറമേ ദിലീപിന്റെ വീടിനു മുന്നിലും ബോർഡുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അഞ്ചുവർഷമായി കുറ്റവിചാരണ നേരിടുകയാണ്. ഇപ്പോഴും നിർണായകമായ ഒരു വഴിത്തിരിവും കേസിൽ ഉണ്ടായിട്ടില്ല. ലൈംഗിക പീഡന കേസുകളിൽ അന്വേഷണം രണ്ടുമാസത്തിനകം പൂർത്തിയാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശമുണ്ട്. എന്നാൽ, അഞ്ചു വർഷത്തിലധികമായി ദിലീപ് കേസിന്റെ പേരിൽ വേട്ടയാടപ്പെടുകയാണ്.

Also  read: പനമ്പഴം തിന്നാനിറങ്ങി: മലവെള്ളപ്പാച്ചിലിൽ കുടുങ്ങി കാട്ടുകൊമ്പൻ

അഭിഭാഷകയായ അനില ജയൻ ഉൾപ്പെടെ നിരവധി പേരാണ് ഈ വസ്തുത ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിൽ രംഗത്തുവന്നിരിക്കുന്നത്. ആറു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചിട്ടും, പിന്നെയും മൂന്നുവർഷത്തോളം ഈ കേസിലെ അന്വേഷണം വലിച്ചു നീട്ടിക്കൊണ്ടുപോയി. ഒന്നും രണ്ടുമല്ല, നാലു തവണയാണ് അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി ഹൈക്കോടതി നീട്ടി നൽകിയതെന്നും അനില ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button