കൊച്ചി: ‘കേരളത്തിന്റെ ദൈവം’ എന്ന അടിക്കുറിപ്പില്‍ ക്ഷേത്ര മതിലില്‍ പ്രത്യക്ഷപ്പെട്ട പിണറായി വിജയന്റെ ഫ്‌ളക്‌സ് ചൂണ്ടി പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പച്ചീരി വിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠയാണെന്നായിരുന്നു വിടി ബല്‍റാമിന്റെ പരിഹാസം. പച്ചീരി വിഷ്ണുവിനൊപ്പം കേരളത്തിന്റെ ദൈവം പച്ചരി വിജയനും ക്ഷേത്രത്തില്‍ പ്രതിഷ്ഠയാണെന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. ക്ഷേത്രമതിലിലെ ഫ്‌ളക്‌സ് ചര്‍ച്ചായ പശ്ചാത്തലത്തിലാണ് ട്രോളുമായി വിടി ബല്‍റാം രംഗത്തെത്തിയത്.
വിടി ബല്‍റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
രണ്ട് പ്രതിഷ്ഠയാണവിടെ.ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിൻ്റെ ദൈവം പച്ചീരി വിഷ്ണു,രണ്ട് അന്നം തരുന്ന കേരളത്തിൻ്റെ ദൈവം പച്ചരി വിജയൻ.
പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലാണ് പിണറായി വിജയന്റെ ഫ്‌ളക്‌സ് സ്ഥാപിച്ചത്. ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞുവെന്ന് ഫ്‌ളകസില്‍ എഴുതിയിട്ടുണ്ട്.
ക്ഷേത്ര മതിലിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് മേല്‍ സ്ഥാപിച്ച ഫ്‌ള്ക്‌സ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. സംഭവം ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി. ഭൗതിക വാദം എന്ന പ്രത്യയശാസ്ത്രത്തിന്റെ അന്തഃസത്തയില്‍ പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയുടെ മഹാഭൂരിപക്ഷം ജനങ്ങളിലേക്ക് കടന്നു ചെല്ലാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം നിരീശ്വരവാദികള്‍ എന്ന പ്രചാരണമായിരുന്നുവെന്നും പരിശോധിച്ചാല്‍ മതിയാവും എന്ന് മുമ്പ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞതിന്റെ പത്രക്കട്ടിംഗിനൊപ്പം വെച്ചാണ് ഫ്‌ളക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Post Your Comments