ബംഗ്ലൂരു: കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം പ്രതിരോധ രംഗത്ത് സ്വകാര്യസംരംഭകർ മികച്ച നേട്ടം കൈവരിക്കുന്നു. റൈഫിളുകളുടെ കാര്യക്ഷമതാ പരിശോധന പൂര്‍ത്തിയായതോടെ സൈന്യം റൈഫിളുകള്‍ക്ക് അംഗീകാരം നല്‍കി. ഭാരത കരസേനയ്ക്ക് റൈഫിളുകള്‍ ഉടന്‍ കൈമാറുമെന്ന് കമ്പനി അറിയിച്ചു.
സൈന്യത്തിനാവശ്യമായ റൈഫിളുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ബംഗ്ലൂരു ആസ്ഥാനമായ എസ്എസ്എസ് എന്ന സ്വകാര്യ കമ്പനിയാണ്.കൊറമംഗലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി രണ്ടുതരം പ്രോട്ടോടൈപ്പ് സ്‌നിപ്പര്‍ റൈഫിളുകള്‍ ആദ്യഘട്ടമെന്ന നിലയില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
വിദേശങ്ങളില്‍ നിര്‍മ്മിച്ച വിവിധഭാഗങ്ങള്‍ കൂട്ടിയിണക്കുന്ന പതിവു ആയുധനിര്‍മ്മാണ രീതിയ്ക്ക് പകരം തദ്ദേശീയമായ സാങ്കേതിക വിദ്യവികസിപ്പിച്ചാണ് റൈഫിളുകള്‍ സൈന്യത്തിനായി നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി ഉടമയായ സതീഷ് ആര്‍ മച്ചാനി വ്യക്തമാക്കി. ബംഗ്ലൂരുവില്‍ നിന്ന് 28 കി.മീ. അകലെയുള്ള കോറമംഗലക്കടുത്ത് ജിഗനിയിലാണ് എസ്എസ്എസ് എന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്. 80000 ചതുരശ്രയടിയിലാണ് മികച്ച സുരക്ഷയോടെ കമ്പനി ആയുധ നിര്‍മ്മാണശാല സജ്ജീകരിച്ചിരിക്കുന്നത്.
ALSO READ: മുന്‍ ബി.ജെ.പി എം.എല്‍.എ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു
നിലവില്‍ നാപ്പോ, ലാപ്പുവാ മാഗ്നം എന്നിവയാണ് അന്താരാഷ്ട്ര തലത്തില്‍ മികച്ചുനില്‍ക്കുന്ന വിദേശ റൈഫിളുകളെന്ന് മച്ചാനി വ്യക്തമാക്കി. വൈപ്പര്‍,സാബര്‍ എന്നീ പേരുകളിലാണ് റൈഫിളുകള്‍ പുറത്തിറക്കിയിരിക്കുന്നത്. വൈപ്പര്‍ 1000 മീറ്ററിലേയ്ക്കും സാബര്‍ 1500 മീറ്ററിലേയ്ക്കും വെടിയുണ്ടപായിക്കാന്‍ ശേഷിയുള്ളവയാണ്. ആയുധങ്ങളുടെ കൃത്യത അളക്കാനുപയോഗിക്കുന്ന ദ മിനിറ്റ് ഓഫ് ആംഗിള്‍(എംഒഎ) പരിശോധനയില്‍ അന്താരാഷ്ട്ര രംഗത്തെ ആയുധങ്ങളോടു കിടപിടിക്കുന്ന ഗുണനിലവാരമാണ് രണ്ട് റൈഫിളുകളും കാഴ്ചവച്ചതെന്നും എസ്എസ്എസ് വക്താക്കള്‍ അറിയിച്ചു.
Post Your Comments