ന്യൂഡല്‍ഹി: രാജ്യത്തെ ഒരുമിച്ച് നിര്‍ത്താന്‍ ഹിന്ദിക്ക് സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ ഐക്യപ്പെടുത്താന്‍ സാധിക്കുമെന്നും, ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഒരു രാജ്യം ഒരു ഭാഷ എന്ന ആശയത്തിലൂന്നി ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. എല്ലാത്തിനും അതിന്റേതായ പ്രധാന്യമുണ്ട്. എന്നാല്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരു ഭാഷവേണം. ഇന്ന് ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താന്‍ സാധിക്കുന്ന ഭാഷ കൂടുതലാളുകള്‍ സംസാരിക്കുന്നത് ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് എയിംസ് ആശുപത്രി ശുചീകരിച്ച് ബിജെപി നേതാക്കൾ
भारत विभिन्न भाषाओं का देश है और हर भाषा का अपना महत्व है परन्तु पूरे देश की एक भाषा होना अत्यंत आवश्यक है जो विश्व में भारत की पहचान बने। आज देश को एकता की डोर में बाँधने का काम अगर कोई एक भाषा कर सकती है तो वो सर्वाधिक बोले जाने वाली हिंदी भाषा ही है। pic.twitter.com/hrk1ktpDCn
— Amit Shah (@AmitShah) September 14, 2019
Post Your Comments