
ശ്രീനഗര്‍: ജമ്മു കാശ്മീരിൽ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ മേന്ദാര്‍ മേഖലയിലാണ് കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സേന ശക്‌തമായി തിരിച്ചടിക്കുന്നു. അതേസമയം വെടിവെയ്പ് തുടരുന്ന രജൗരി ജില്ലയിലെ മഞ്ചക്കോട്ട് മേഖലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുട്ടികളുടെ സുരക്ഷയെക്കരുതിയാണ് ഈ മേഖലയിലെ സ്കൂളുകള്‍ക്ക് അവധി അനുവദിച്ചത്. അതിര്‍ത്തിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ വെടിവെയ്പ് തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Post Your Comments