Bikes & ScootersLatest NewsNewsAutomobile

പ്രമുഖ മോഡൽ ബൈക്ക് വിപണിയിൽ നിന്നും പിൻവലിക്കില്ലെന്നു വ്യക്തമാക്കി ബജാജ്

V ശ്രേണിയിൽ പുറത്തിറക്കിയ V15 (150 സിസി) മോഡൽ ബൈക്ക് പണിയിൽ നിന്നും പിൻവലിക്കില്ലെന്നു വ്യക്തമാക്കി ബജാജ്. പ്രതീക്ഷിച്ച വില്‍പ്പന നടക്കാത്തതിനാൽ ബൈക്കിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി കമ്പനി രംഗത്തെത്തിയത്.

വിപണിയിൽ ബൈക്കിന്റെ പ്രകടനം മോശമാണ്. വളരെ കുറച്ച് ആളുകളെ മാത്രമേ ബൈക്ക് ആകര്‍ഷിക്കുന്നുള്ളു. V ശ്രേണി വികസിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ടായിരുന്നെങ്കിലും ആ പദ്ധതികള്‍ ഉപേക്ഷിക്കുകയാണെന്നും പക്ഷേ ബൈക്കിനെ പിന്‍വലിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. വില്‍പനയില്‍ ഇടിവ് സംഭവിച്ചതിനാൽ 2018 ജുലൈയിൽ V12 (125 സിസി) ബൈക്കിനെ കമ്പനി വിപണയില്‍ നിന്നു പിന്‍വലിച്ചിരുന്നു. 2016 -ലാണ് V15 -നെ ബജാജ് പുറത്തിറക്കിയത്.
Also read : ഓരോ ദിവസവും വാഹന വിപണി താഴേക്ക്; നാല് ലക്ഷം വരെ വിലകുറയ്ക്കാൻ തയ്യാറായി പ്രമുഖ ബ്രാൻഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button