CT 100ന്റെ പുത്തൻ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ച് ബജാജ്. എട്ട് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി കടക് എന്ന പേരിലാണ് പുതിയ മോഡലിനെ കമ്പനിഅവതരിപ്പിച്ചത് അധിക റൈഡര്‍ സുഖസൗകര്യത്തിനായി റബ്ബര്‍ ടാങ്ക് പാഡുകള്‍, മെച്ചപ്പെട്ട സ്റ്റെബിലിറ്റിക്കായി ക്രോസ്-ട്യൂബ് ഹാന്‍ഡില്‍ബാര്‍, പില്യണുകള്‍ക്ക് വിശാലമായ ഗ്രാബ് റെയിലുകള്‍, സൂചകങ്ങള്‍ക്ക് വഴക്കമുള്ളതും വ്യക്തവുമായ ലെന്‍സ്, എക്‌സ്റ്റെന്‍ഡഡ് മിറര്‍ ബൂട്ട്, ഫ്രണ്ട് ഫോര്‍ക്ക് സസ്‌പെന്‍ഷന്‍ ബെല്ലോസ്, കൂടുതല്‍ സുഖസൗകര്യത്തിനായി കട്ടിയുള്ളതും പരന്നതുമായ സീറ്റ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
പുതിയ 102 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ബിഎസ് 6 എൻജിൻ 7,500 rpm-ല്‍ 7.5 bhp കരുത്തും 5,500 rpm-ല്‍ 8.34 Nm torque ഉം ഉത്പാദിപ്പിച്ച് സിടി 100 കടക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. നാല് സ്പീഡ് ആണ് ഗിയര്‍ബോക്സ്. മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളിലാണ് CT 100 എത്തുക. . ബ്ലൂ ഡെക്കലുകളുള്ള ഗ്ലോസി എബോണി ബ്ലാക്ക്, യെല്ലോ ഡെക്കലുകളുള്ള മാറ്റ് ഒലിവ് ഗ്രീന്‍, ബ്രൈറ്റ് റെഡ് ഡെക്കലുകളുള്ള ഗ്ലോസ് ഫ്‌ലേം റെഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Post Your Comments