Latest NewsNewsInternational

വേറിട്ട ചിത്രങ്ങളുടെ പിന്നിലെ ക്ലിക്ക്; പ്രശസ്‌ത ഫോട്ടോഗ്രാഫർ ചാൾസ് കോൾ അന്തരിച്ചു

ബീജിംഗ്: വേറിട്ട ചിത്രങ്ങൾ പകർത്തിയ ലോക പ്രശസ്‌ത ഫോട്ടോഗ്രാഫർ ചാൾസ് കോൾ അന്തരിച്ചു. 64 വയസായിരുന്നു. ഇന്തോനേഷ്യയിലെ ബാലിയിൽ കഴിഞ്ഞ ആഴ്ചയാണ് അന്ത്യം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

ALSO READ: 13 കാരിയെ ക്യാബിനില്‍ വിളിച്ച് ട്യൂഷന്‍ അധ്യാപകന്‍ ചെയ്തത്; അറസ്റ്റ്

നിരയായി നീങ്ങുന്ന പട്ടാള ടാങ്കുകൾക്കു മുന്നിൽ ഒറ്റയ്ക്ക്, നിരായുധനായി നിന്ന് പ്രതിരോധിക്കുന്ന യുവാവിന്റെ ചിത്രമാണ് ചാർലി കോൾ ആദ്യം പകർത്തിയത്. 1989 ജൂൺ അഞ്ചിനായിരുന്നു ഇത്. ടിയാനൻമെൻ സ്‌ക്വയറിൽ 3000ഓളം പ്രക്ഷോഭകരെ കൊലപ്പെടുത്തിയ സംഭവത്തിന് പിറ്റേ ദിവസമാണ് ചിത്രം പകർത്തിയത്.

ALSO READ: പുത്തന്‍ ഫീച്ചറുകളുമായി ഫോണ്‍വിപണി കീഴടക്കാന്‍ ആപ്പിള്‍ ഐ ഫോണുകള്‍; വിപണി പിടിക്കാൻ പുതിയ മോഡലുകൾ എത്തി

ഒരു ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് പകർത്തിയ ഈ ചിത്രം ചാർലിക്ക് 1990ലെ ലോക പ്രസ് ഫോട്ടോ അവാർഡ് നേടിക്കൊടുത്തു. ആ പ്രതിഷേധക്കാരന്‍ അന്ന് 19 വയസുണ്ടായിരുന്ന ആർക്കിയോളജി വിദ്യാർത്ഥി വാംഗ് വൈലൻ ആണെന്നാണ് ചില മാദ്ധ്യമങ്ങൾ പറയുന്നത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ അതോ ചൈനീസ് ഭരണകൂടം അയാളെ തടവിലിട്ടോ, കൊലപ്പെടുത്തിയോ എന്നി കാര്യങ്ങളിലൊന്നും ഇപ്പോഴും ഒരു വ്യക്തതയുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button