Latest NewsSaudi ArabiaNews

യുഎസിൽ നടന്ന ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന സൗദി ഉദ്യോഗസ്ഥന്റെ പേര് ഉടൻ വെളിപ്പെടുത്തും; നീതിന്യായ വകുപ്പ് പിടിമുറുക്കുന്നു

വാഷിങ്ടൻ: യുഎസിൽ നടന്ന ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന സൗദി ഉദ്യോഗസ്ഥന്റെ പേര് ഉടൻ വെളിപ്പെടുത്തുമെന്ന് നീതിന്യായ വകുപ്പ്. 2001 സെപ്റ്റംബർ 11 നാണ് ഭീകരാക്രമണം നടന്നത്.

ALSO READ: ഒരു രാജ്യം ഒരു ഭാഷ; രാജ്യത്തെ ഒരുമിച്ച്‌ നിര്‍ത്താന്‍ ഹിന്ദിക്ക് സാധിക്കുമെന്ന് അമിത് ഷാ

അൽ ഖായിദയുമായി ബന്ധവുമില്ലെന്ന് ആവർ‌ത്തിച്ചിരുന്ന സൗദിക്കു ഈ നീക്കം തലവേദനയാകും. കേസിന്റെ അസാധാരണ പശ്ചാത്തലവും ഇരകളുടെ കുടുംബാംഗങ്ങളുടെ സമ്മർദവും മൂലമാണ് പേര് വെളിപ്പെടുത്തുന്നതെന്നു ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) വ്യക്തമാക്കി.

ALSO READ: ഡ്രോൺ ആക്രമണം; സൗദി അരാംകോയില്‍ സ്‌ഫോടനവും തീപിടിത്തവും

വിമാനങ്ങൾ തട്ടിയെടുത്ത് വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ, വൈറ്റ്ഹൗസ് തുടങ്ങിയവ ആക്രമിക്കുക എന്ന പദ്ധതിയുമായി എത്തിയ 19 പേരിൽ 15 ഉം സൗദി സ്വദേശികളാണ് എന്നാണ് കണ്ടെത്തൽ. മൂവായിരത്തോളം പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവരുടെ കുടുംബാംഗങ്ങൾ നഷ്ടപരിഹാരം തേടി സൗദി സർക്കാരിനെതിരെ കേസ് നൽകിയിട്ടുണ്ട്. ആക്രമണത്തിനു നേതൃത്വം നൽകിയ അൽ ഖായിദ ഭീകരർ യുഎസിൽ എത്തിയശേഷം സഹായം നൽകിയ 3 സൗദി ഉദ്യോഗസ്ഥരുടെ പേര് എഫ്ബിഐ പരാമർശിച്ചിരുന്നു. അതിൽ 2 പേരുടെ പേര് അക്കാലത്തു തന്നെ പുറത്തുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button