തിരുവനന്തപുരം: വിശ്വാസി സമൂഹത്തെ നേരിടാന്‍ മുഖ്യമന്ത്രി തട്ടിക്കൂട്ടിയുണ്ടാക്കിയ ഏര്‍പ്പാടാണ് നവോത്ഥാന സംരക്ഷണ സമിതിയെന്ന് തങ്ങൾ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നവോത്ഥാനം എന്ന മഹത്തായ ആശയത്തെ എങ്ങനെ വികൃതമാക്കാം എന്ന് മുഖ്യമന്ത്രി ചിന്തിച്ചതിന്റെ അനന്തര ഫലമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. വിശ്വാസിസമൂഹത്തെ വഞ്ചിച്ച് മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തിയ പ്രവര്‍ത്തനത്തെ കേരളീയ സമൂഹം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: കേരളത്തിലെ ക്ഷേത്രങ്ങളെ തകര്‍ക്കാനാണ് പിണറായി സർക്കാരിന്റെ ശ്രമം: രമേശ് ചെന്നിത്തല
മരടിലെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം. താമസക്കാരെ ഇന്ന് സന്ദര്‍ശിക്കും. ചെയ്യാത്ത തെറ്റിനാണ് താമസക്കാര്‍ ഇരയായിരിക്കുന്നത്. മാനുഷികമായ പരിഗണനയോടെ വേണം ഇക്കാര്യത്തെ സമീപിക്കാനെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments